INDIANEWSSocial MediaTrendingviral

കോവിഡിനെ അതിജീവിച്ചവരുടെ ജീവിതത്തിൽ ‘നിറം’ പകർന്ന് സാമന്ത; വൈറൽ ആകുന്ന ഫോട്ടോ കാണാം

തെന്നിന്ത്യൻ താരം സമാന്തയ്ക്ക് കേരളത്തിലും ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല. സിനിമയെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തെക്കുറിച്ചും സാമന്ത തന്റെ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നതും. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമ ശ്രദ്ധ നേടുന്നത്.

കോവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുകയായിരുന്നു സാമന്ത. ആ ദിവസങ്ങളിൽ, നിങ്ങൾക്ക് പെയിന്റ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ എല്ലാ വിധത്തിലും പെയിന്റ് ചെയ്യുക. ആ തോന്നല്‍ ഇല്ലാതാകും എന്നാണ് സാമന്ത ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നതും. നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

വേർപിരിയലിന്റെ പേരിൽ മാസങ്ങളായി തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്ന താര ദമ്പതികളായിരുന്നു നാ​ഗചൈതന്യയും സാമന്തയും. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന നാഗചൈതന്യയുടെ അച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. 2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ;യാ മായ ചേസവേ’ എന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close