INDIANEWSTop News

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ് ; സമീർ വാങ്കഡയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡയെ മാറ്റി എൻ സി ബി. കേസിൽ കൈക്കൂലി വാങ്ങിയെന്ന് വാങ്കഡക്കെതിരെ ആരോപണം ഉയർന്നിരുന്നു. അതിനാലാണ് ഈ തീരുമാനം. കേസിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം പ്രവർത്തിക്കുക.

പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.

സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close