Breaking NewsKERALANEWS

കരളിൽ ബാധിച്ച ക്യാൻസറുമായി ഹൃദ്രോ​ഗിയായ മകന്റെ ജീവന് വേണ്ടി യാചിച്ച് ഒരമ്മ; രണ്ടു വയസുകാരന്‍ സന്ദീപിനായി നമുക്ക് കൈകോർക്കാം..

കൊല്ലം: ഗുരുതരമായ ഹൃദ്രോഗത്തിന് ചികില്‍സ തേടുന്ന കൊല്ലം പരവൂരിലെ രണ്ടു വയസുകാരന്‍ സന്ദീപ് സുമനസുകളുടെ സഹായം തേടുന്നു. തീര്‍ത്തും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്കും വയോധികയായ അമ്മൂമ്മയ്ക്കുമൊപ്പം കഴിയുന്ന ഈ കുഞ്ഞിന്‍റെ ജീവിത സാഹചര്യം കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കും.

വീട് എന്നൊന്നും പറയാനാവില്ല. ഇരുട്ടു നിറഞ്ഞ ഒരു കൊച്ചു മുറി. അതിൽ മൂന്നു മനുഷ്യർ. സന്ദീപും അമ്മ സന്ധ്യയും പിന്നെ അമ്മൂമ്മ വിജയകുമാരിയും. കരളില്‍ ബാധിച്ച ക്യാൻസർ രോഗത്തിന് ചികിൽസയിലാണ് സന്ധ്യ. സന്ധ്യയുടെ ചികിൽസ നടക്കുന്നതിനിടെയാണ് മകൻ സന്ദീപിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞത്.

രണ്ടു ദ്വാരങ്ങളുളള ഹൃദയവുമായിട്ടാണ് ഈ കുഞ്ഞിന്‍റെ ജീവിതം. അടിയന്തര ശസ്ത്രക്രിയ നടത്തിയേ കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകൂ. പക്ഷേ ലോട്ടറി വിറ്റ് അന്നന്നത്തെ അന്നം തേടുന്ന വിജയകുമാരിയ്ക്കോ ഗുരുതര കരള്‍ രോഗം ബാധിച്ച സന്ധ്യയ്ക്കോ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസകൾക്കും വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന് അറിയില്ല. കാണുന്നവരോടെല്ലാം കരഞ്ഞ് പറഞ്ഞ് സഹായം അഭ്യർഥിക്കുകയാണീ സ്ത്രീകള്‍. ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് സന്ധ്യയെയും മകനെയും. നമ്മുടെ ഓരോ ചെറിയ സഹായവും ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സഹായകമാകും.

ACCOUNT DETAILS

SANDHYA V

ACCOUNT NUMBER 31157555181

SBI CHATHANNOOR BRANCH

IFSC SBIN0005185

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close