INDIANEWS

ശരദ് പവാർ എല്ലാവര്‍ക്കും സ്വീകാര്യനായ മുതിർന്ന നേതാവ്; 2024ൽ മോദിക്കെതിരെ നേർക്കുനേർ നിൽക്കേണ്ടത് പവാറെന്ന് ശിവസേനാ നേതാവ്

ന്യുഡൽഹി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ശക്‌തമായ ഒരു മുഖം പ്രതിപക്ഷസഘ്യം ഉയർത്തിക്കാട്ടണമെന്ന് പ്രഖ്യാപിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മോദിക്കെതിരെ ശരദ് പവാറിനെയാണ് റാവത്ത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്നത്.

‘പ്രധാനമന്ത്രി മോദിക്കെതിരെ നിലവില്‍ പ്രതിപക്ഷത്തിന് ശക്തമായ ഒരു മുഖം ചൂണ്ടിക്കാണിക്കാനാവില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ ഒരു മുഖം തന്നെ കണ്ടെത്തണം. ശരദ് പവാര്‍ മുതിര്‍ന്ന നേതാവാണ്. പവാര്‍ എല്ലാവര്‍ക്കും സ്വീകാര്യനുമാകും’. അതുകൊണ്ട് 2024ല്‍ പ്രതിപക്ഷത്തിന്റെ ആ മുഖമാകാന്‍ ശരത് പവാറിനാകുമെന്നാണ് ശിവസേന നേതാവ് പ്രസ്താവിച്ചത്.

യു പി എ മേധാവിയായി ശരദ് പവാറിനെ തെരഞ്ഞെടുക്കണം. അത്തരം ഒരു നീക്കത്തിന് മാത്രമേ രാജ്യത്തെ പ്രതിപക്ഷസഖ്യത്തെ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാകക്ഷികളും ശരദ് പവാറിന്റെ നേതൃത്വം എതിര്‍പ്പില്ലാതെ സ്വീകരിക്കുമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close