KERALANEWSTop News

സഞ്ജിത്ത്‌ വധം; ഒരു പ്രതി കൂടി പിടിയിൽ; അറസ്റ്റിലായവരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടു

പാലക്കാട്: പട്ടാപകൽ പാലാക്കട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ അരുംകൊല ചെയ്ത സംഭവത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്.

അതേസമയം സഞ്ജിത്ത് വധത്തിൽ അറസ്റ്റിലായവരുടെ പേരുകൾ പൊലിസ് പുറത്തുവിട്ടു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇന്ന് പിടിയിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറാണ്. നേരത്തെ അറസ്റ്റിലായ മറ്റു രണ്ടുപേരുടെ പേരുവിവരങ്ങളും പൊലിസ് പുറത്തുവിട്ടു. നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൽ സലാമും കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫറുമാണ് നേരത്തെ അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാലാണ് നേരത്തെ ഇവരുടെ പേര് പുറത്തുവിടാതിരുന്നത്.

കേസിൽ ഒന്നാം പ്രതിയായ അബ്ദുൽ സലാമാണ് കൊലപാതകസംഘത്തിന്റെ വാഹനം ഓടിച്ചത്. സഞ്ജിത്തിനെ വെട്ടിയവരിൽ ഒരാൾ ജാഫറാണ് -പൊലിസ് അറിയിച്ചു. കേസിൽ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലിസ് അറിയിച്ചു. ഗൂഡാലോചന നടത്തിയവരിലേക്കും അന്വേഷണം നീളുമെന്നും പൊലിസ് പറഞ്ഞു.

സഞ്ജിത്ത് കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ പ്രതിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് സമ്മതിച്ച പ്രതി അഞ്ച് പേർ ചേർന്നാണ് കൃത്യം നിർവ്വഹിച്ചതെന്നും മൂന്ന് പേർ ഇവർക്ക് സഹായം നൽകിയെന്നും പൊലീസിനോട് പറഞ്ഞു. കൊല നടന്ന നവംമ്പർ 15ന് രാവിലെ 7 മണിക്ക് അഞ്ച് പ്രതികളും ഒരുമിച്ച് കാറിൽ കയറി. പിന്നീട് 8.45 വരെ സഞ്ജിത്തിനായി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്.രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിൽ. ഇതിനിടെ കൃത്യം നടത്തിയ പ്രതികളിലൊരാൾ അന്നേ ദിവസം പകൽ മുഴുവൻ ആലത്തൂരിലുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close