NEWSTrending

രണ്ടാം റാങ്കിൽ തിളങ്ങി സൻമയ; സംസ്ഥാന ജൂനിയര്‍ യോഗാസന സ്‌പോട്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് റാങ്ക് നേടിയത്; തിളങ്ങുന്ന പ്രകടനം കാഴ്ച്ചവെച്ചത് ഒരു വര്‍ഷം മാത്രം ലഭിച്ച ഓണ്‍ലൈന്‍ പരിശീലനത്തിലൂടെ

തലശ്ശേരി: തിരൂരില്‍ സമാപിച്ച ദ്വിദിന സംസ്ഥാന ജൂനിയര്‍ യോഗാസന സ്‌പോട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സന്‍മയക്ക് രണ്ടാം റാങ്ക്. ജൂനിയര്‍ വിഭാഗത്തിന്റെ 12-14 വയസ് വിഭാഗത്തിലെ യോഗ ചാമ്പ്യന്‍ഷിപ്പിലാണ് സന്‍മയ മിന്നും പ്രകടനത്തോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പയ്യന്നൂരിലെ ഹയര്‍ സെക്കന്‍ഡറി സാകൂൾ അദ്യാപകരാണ് സന്‍മയയുടെ രക്ഷിതാക്കളായ മാത്തില്‍ സുരേഷും പദ്മജ സുരേഷും.

കേവലം ഒരു വര്‍ഷം മാത്രം ലഭിച്ച ഓണ്‍ലൈന്‍ പരിശീലനത്തിലൂടെ തിളങ്ങുന്ന പ്രകടനം കാഴ്ച്ചവെച്ച സന്മയ യോഗാസന രംഗത്തെ ഭാവി വാഗ്ദാനമാണ്. ഇനി അടുത്ത ഘട്ടം ഗാസിയാബാദില്‍ നടക്കുന്ന നാഷണല്‍ ചാമ്ബ്യന്‍ഷിപ്പാണ്. അമ്മയുടെയും അച്ഛന്റെയും മേല്‍നോട്ടത്തിലും ഗുരു കൃഷ്ണദാസ് മാഷിന്റെ ശിക്ഷണത്തിലുമാണ് സന്മയ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തുന്ന ആര്‍ട്ടിസ്റ്റിക് പെയര്‍ മത്സരത്തില്‍ സന്മയയുടെ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അങ്കിത എന്ന കുട്ടിയുടെ ഉയര്‍ന്നു നിര്‍ത്തിയ കാലില്‍ ഒരു പെന്‍ഡുലം പോലെ സന്മയ ബാലന്‍സ് ചെയ്ത കാഴ്ച അത്ഭുതപ്പെടുത്തും

പഠനത്തിലും സംഗീതത്തിലും നൃത്തത്തിലും തന്റെതായ കഴിവ് പ്രകടിപ്പിച്ച മിടപക്കിയാണ് സന്‍മയ.സന്മയയുടെ യു ട്യൂബ് ചാനലിൽ അവതരിപ്പിച്ച ഫ്ലെക്‌സിബിലിറ്റി ഡാന്‍സ്, ഫ്ലിപ് ജേര്‍ണല്‍, പേപ്പര്‍ ആര്‍ട്ട്, അബ്‌സ്ട്രാക്‌ട് പെയിന്റിംഗ് തുടങ്ങിയ വിവിധങ്ങളായ തീമുകള്‍ ഇതിനോടകം തന്നെ കാണികൾ ഏറ്റെടുത്തു കഴിഞ്ഞു. പയ്യന്നൂര്‍ കാങ്കോലിലെ മദര്‍ സ്‌കൂള്‍ വൈപ്പിരിയയിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close