KERALANEWSTop News

പാര്‍ട്ടി വഴി സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കെത്തുന്നത് സന്തോഷ് ജോർജ് കുളങ്ങര; പ്രഫഷണലുകളെ മുൻനിരയിലെത്തിച്ച് പാർട്ടിയുടെ മുഖം ജനകീയമാക്കാൻ കച്ച കെട്ടി മാണി വിഭാഗം; ജോസഫ് വിഭാഗത്തിൽ നിന്നെത്തുന്നവരെ അടുപ്പിക്കാതെ ജോസ് കെ മാണി; കേരള കോൺഗ്രസിന്റെ മാറുന്ന മുഖം..

കോട്ടയം: സന്തോഷ് ജോര്‍ജ് കുളങ്ങരയെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി സംസ്ഥാന ആസുത്രണ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദേശം ചെയ്ത് ജോസ് കെ മാണിയും കൂട്ടരും മാറ്റത്തിന്റെ പാതയിലാണ് പാർട്ടിയെന്ന് വ്യക്തമാക്കുകയാണ്. കൂടുതല്‍ പ്രൊഫഷണലുകളെയും ജനകീയ മുഖമുള്ളവരെയും പാര്‍ട്ടിയുമായി അടുപ്പിച്ച് കേരള കോണ്‍ഗ്രസിനെ പ്രൊഫഷണല്‍ മുഖമുള്ള പാര്‍ട്ടിയാക്കി മാറ്റുന്നതിനു മുന്നോടിയായാണ് ജോസ് കെ മാണിയുടെ പുതിയ നീക്കം. എന്നാൽ ജോസഫ് വിഭാഗത്തിൽ നിന്നുള്ളവരെ അകറ്റി നിർത്താനും പാർട്ടിയും അധ്യക്ഷനും ശ്രദ്ധിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് കടുത്തുരുത്തി സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണെങ്കിലും സ്റ്റിഫന്‍ ജോര്‍ജ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ചർച്ചകൾക്ക് വിരാമമായി. മാണി കുടുംബത്തിന്റെ സുഹൃത്ത് കൂടിയായ കുളങ്ങരയുടെ നാമനിർദ്ദേശം കേരള കോൺഗ്രസുകാർ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ജോസഫ് വിഭാഗത്തില്‍ നിന്നും ഏറെപ്പേര്‍ കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്ക് വരാന്‍ അവസരം കാത്തിരിക്കുകയാണെങ്കിലും അവര്‍ക്ക് ജോസ് കെ മാണി പച്ചക്കൊടി കാണിച്ചിട്ടില്ല.

പകരം ജനകീയ മുഖങ്ങളെ പാര്‍ട്ടിയിലെത്തിക്കുന്നതിനാണ് ജോസ് കെ മാണിയുടെ നീക്കം. കൂടുതല്‍ പ്രൊഫഷണലുകള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നാണ് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ അടിമുടി മാറ്റത്തോടെ തികച്ചും ജനകീയമായ ഒരു മുഖത്തോടെ കേരളം രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കേരള കോൺഗ്രസ്സിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close