NEWSSPORTS

സന്തോഷ് ട്രോഫി ഫൈനൽ മലപ്പുറത്ത്; കളമൊരുങ്ങുന്നത് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ നടക്കുന്നത് കേരളത്തിൽ. അടുത്തവർഷം ആദ്യം തുടങ്ങുന്ന മത്സരങ്ങൾക്ക് വേദിയാകുന്നത് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയമാണ്. കാൽപന്ത് കളി ജീവനാക്കിയ നാടാണ് മലപ്പുറം. എങ്ങും ചെറിയ ഫുഡ്ബോൾ മൈതാനങ്ങൾ. അതിനൊത്ത കളിക്കാരും.

2013ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചത്. അന്ന് കൊച്ചിൽയിൽ വെച്ച് നടന്ന കളിയിൽ കേരള ടീം റണ്ണറപ്പായി. ഇക്കുറി സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ മലപ്പുറത്ത് വെച്ചാകുബോൾ, മലപ്പുറംകാർക്ക് ഇതൊരു ഉത്സവമായിരിക്കും. കേരളത്തിന്റെ കായികമന്ത്രിയും മലപ്പുറംകാരനായതോടെ ആവേശം കൂടും. ആകെ 23 മത്സരങ്ങളാവു ഉണ്ടായിരിക്കുക. ഓരോ മേഖല തിരിച്ചുള്ള പ്രാഥമിക റൗണ്ട് കളികൾ നവംബറിൽ ആരംഭിക്കും.

ഡിസംബറിൽ നടക്കുന്ന രാജ്യാന്തര വനിതാ ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്നത് കൊച്ചിയാണ്. ഇന്ത്യ ഉൾപ്പെടെ നാല് ടീമുകൾ പങ്കാളികളാകും. ആകെ ഏഴി കളികളായിരിക്കും ഉണ്ടാവുക. ദേശീയ ജൂനിയർ, സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പുകളും കേരളത്തിൽ നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിന്‌ ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിന്റെ പരിശീലന ക്യാമ്പ് കേരളത്തിൽ വെച്ച് നടത്താൻ ആലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജുനിയർ ഫുട്ബോൾ ശക്തിപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള ഒരുക്കൾ നടക്കുകയാണെന്നും ദേശീയ വനിതാ സംഘത്തിന്റെ പരിശീലനത്തിനും കേരളമായിരിക്കും കളമൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close