Breaking NewsINSIGHTNEWSTrending

ന​ഗ്നയാക്കി പൊതു സ്ഥലത്ത് പ്രദർശിപ്പിച്ചു; നിർബന്ധിത ലൈം​ഗിക വേഴ്ച്ചക്കും വിധേയയാക്കി; ശരീര ഭാ​ഗങ്ങൾക്ക് അമിത വളർച്ചയുള്ള സാറയുടെ ദുരിത ജീവിതത്തിന്റെ കഥ

ചരിത്രത്തെ വിസ്മരിക്കുന്ന വർത്തമാനകാലത്ത് നാം പറയാതെയോ അറിയാതെയോ പോകുന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളുണ്ട്. കോളനിവത്ക്കരണത്തിന്റെയും വർണവിവേചനത്തിന്റെയും അടിമത്തത്തിന്റെയും കാലത്ത് മൃ​ഗങ്ങളെക്കാൾ നികൃഷ്ടരായി കണക്കാക്കപ്പെട്ട മനുഷ്യർ ഈ ലോകത്ത് ജീവിച്ചിരുന്നു. അത്തരത്തിൽ അടിമത്തത്തിന്റെയും വർണ വിവേചനത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും എല്ലാ ക്രൂരതകളും ജീവിതകാലം മുഴുവനും മരണ ശേഷവും നേരിടേണ്ടി വന്ന വനിതയാണ് സാറാ ബാർട്മാൻ.

ആഫ്രിക്കയിലെ ഹോട്ടൻടോട്ട് വംശത്തിലെ ‘ഖോയിഖോയി’ ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാർട്മാൻ. 1789-ൽ ആഫ്രിക്കയിലെ കേപ്കോളനിയിലെ കിഴക്കൻഭാഗത്തുള്ള ഗ്രാമത്തിൽ ജനിച്ചു. കറുത്തവർഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തിൽ നേരത്തേ സാറയുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവർക്കപ്പോൾ പ്രായം. പക്ഷേ, സാറയെ ഡച്ചുകാർ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവർ വിൽക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവൾ ഉപദ്രവിക്കപ്പെട്ടു.

1790കളിൽ യൂറോപ്യന്മാരുടെ അടിമയായെത്തിയ സാറാ ബാർട്ട്മാന്റെ കഥ എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതാണ്. അമിത വളർച്ചയുള്ള ശരീരഭാഗങ്ങളുള്ള സാറാ ബാർട്‌മാൻ എന്ന ആഫ്രിക്കക്കാരി സ്‌ത്രീയെ അടിമയാക്കി ഒരു അത്ഭുതവസ്‌തു എന്ന രീതിയിൽ 1810 മുതൽ 1815 വരെ ലണ്ടനിലും പാരീസിലുമൊക്കെ ബ്രിട്ടീഷുകാർ കൊണ്ടുനടന്നു. ഒടുവിൽ അവർ മരിച്ചപ്പോൾ അവരുടെ ശരീരഭാഗങ്ങളും പ്രദർശിപ്പിച്ച് അപമാനിച്ചു.

1810ൽ തന്റെ കൌമാരകാലത്താണ് സാറാ ബാർട്ട്മാനെ അടിമയാക്കി വില്യം ഡൺലപ്പെന്ന ഡോക്ടർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. സാധാരണയിൽ കവിഞ്ഞ അമിതവലിപ്പമുള്ള ശരീരഭാഗങ്ങളായിരുന്നു ഈ ഖോയിഖോയി സ്ത്രീയെ യൂറോപ്യന്മാരുടെ കൗതുകവസ്തുവാക്കി മാറ്റിയത്. നിരവധി പ്രദർശനങ്ങളിൽ സാറാ ബാർട്ട്മാന് നഗ്നയായി നിൽക്കേണ്ടി വന്നു. യൂറോപ്യന്മാരുടെ ലൈംഗിക കൌതുകങ്ങളുടെ പ്രതീകമായി പെട്ടെന്നു തന്നെ സാറ യൂറോപ്പിലെങ്ങും പ്രശസ്തയായി.

വർണവെറിയുടെ മൂർത്തീഭാവമായിരുന്ന യൂറോപ്പ് തങ്ങളുടെ സൌന്ദര്യസങ്കൽപ്പങ്ങളോട് തുലോംചേർന്ന് പോകാത്ത സാറയെ വീനസെന്ന സൗന്ദര്യദേവതയുടെ പേരുനൽകി. അവർ അവളെ കളിയാക്കി വീനസെന്നു വിളിച്ചു ‘ഹോട്ടണ്ടോട്ട് വീനസെ‘ന്നാണ് അവർ അറിയപ്പെട്ടത്. 1854ൽ അവരെ പാരീസിലേക്ക് കൊണ്ടുപോയി ആർത്തിരമ്പുന്ന ജനങ്ങൾക്കു മുന്നിൽ അവൾ ഒരു വികൃതജീവിയായി പ്രദർശിപ്പിക്കപ്പെട്ടു. മനുഷ്യജീവിയായി പോലും പരിഗണിക്കപ്പെടാതെ വർണവെറിയന്മാർ ഒരു ഗിനിപന്നിയെപ്പോലെ അവളുടെ മേൽ പരീക്ഷണങ്ങൾ നടത്തി.

അവളെ നിർബന്ധിത ലൈം​ഗിക വേഴ്ച്ചകും അവർ ഉപയോ​ഗിച്ചു. ഒടുവിൽ 1816ൽ അവൾ ദയയില്ലാത്ത ഈ ലോകത്തോട് വിടപറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പനിയുമായിരുന്നു മരണകാരണമെന്നും അതല്ല ലൈംഗികരോഗമായിരുന്നു കാരണമെന്നും പറയപ്പെട്ടിരുന്നു. ഏതായാലും അവളുടെ മൃതദേഹത്തെയും വെറുതെവിടാൻ അവർ തയ്യാറായില്ല.

അവളുടെ അസ്ഥികൂടവും തലച്ചോറും ലൈംഗികാവയവങ്ങളും അവർ സംഭരണികളിൽ സൂക്ഷിച്ചു. 1985വരെ അത് പ്രദർശനത്തിനുവച്ചു. മരിച്ചിട്ടും ഒരു ഭീകർസ്ത്വത്തെപ്പോലെ ജനങ്ങൾക്കു മുമ്പിൽ അവൾ കൌതുകവസ്തുവായി.

ദക്ഷിണാഫ്രിക്കൻ സർക്കരും ഫ്രഞ്ച് സർക്കാരുമായുള്ള വാദങ്ങൾക്കൊടുവിൽ സാറായുടെ ഭൌതികാവശിഷ്ടങ്ങൾ അവളുടെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിച്ചു. 2002 മേയ് 3ന് ഖോയ് ഖോയ് ജനസാഗരത്തെ സാക്ഷിയാക്കി അവളുടെ ഭൌതികാവശിഷ്ടങ്ങൾ മറവുചെയ്ത് ആ ദുരന്ത നായികയ്ക്ക് യാത്രാമൊഴി നൽകി.

കോളനി വത്കരണത്തിന്റെയും വർണവിവേചനത്തിന്റെയും അടിമത്തത്തിന്റെയും മനുഷ്യനെ ഗിനിപന്നിയാക്കുന്ന ശാസ്ത്രപരീക്ഷണങ്ങളൊടും സൌന്ദര്യത്തിന്റെ അളവുകോലുകളുടെ അടിസ്ഥാനമില്ലായ്മയുടെയും പ്രതീകമായി സാറയെ ഓർമ്മിക്കപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close