MoviesNEWS

‘സർപ്പാട്ട പരമ്പര’ എംജിആറിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം ; സംവിധായകൻ പാ രഞ്ജിത്തിന് എഐഡിഎംകെ നോട്ടീസ് അയച്ചു

ചെന്നൈ : ആര്യ നായകനായ സർപ്പാട്ട പരമ്പര എന്ന സിനിമയിൽ എംജിആറിനെ മോശമായി ചിത്രീകരിച്ചെന്ന ആരോപണവുമായി എഐഡിഎംകെ. സംവിധായകൻ പാ രഞ്ജിത്തിന് പാർട്ടി നോട്ടീസ് അയച്ചു. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഡിഎംകെയുടെ പ്രചാരണ സിനിമയാണെന്നും മുൻ മന്ത്രിയും മുതിർന്ന എഐഡിഎംകെ നേതാവുമായ ഡി. ജയകുമാർ ആരോപിച്ചു.

സിനിമയിലെ വിവാദ ഭാഗങ്ങൾ നീക്കണമെന്നാവിശ്യപെട്ട് നിർമ്മാതാവിനും സിനിമ റിലീസ് ചെയ്ത ഓടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനും പാർട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 22 റിലീസ് ചെയ്ത സിനിമയുടെ പശ്ചാത്തലം എഴുപതുകളിലെ മദ്രാസ് ആണ്. സർപ്പാട്ട പരമ്പരയെന്നും ഇടിയപ്പ പരമ്പരയെന്നും പേരുള്ള രണ്ട് ബോക്സിങ്ങ് ടീമുകൾ തമ്മിലുള്ള മത്സരമാണ് സിനിമയുടെ പ്രമേയം. അടിയന്തരാവസ്ഥക്കാലവും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്.

എന്നാൽ അന്ന് നടന്ന ഗുസ്തി മത്സരവും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് ജയകുമാർ പറഞ്ഞു. ഡിഎംകെ ആണ് ഗുസ്തിയെ പ്രോത്സാഹിപ്പിച്ചതെന്ന രീതിയിലാണ് സിനിമ പറയുന്നത്. എംജിആറിന് ഗുസ്തിയുമായി ബന്ധമില്ലെന്ന രീതിയിൽ ചിത്രീകരിക്കുന്നത് ശരിയല്ല. തമിഴ് നാട്ടിൽ മദ്യ നിരോധനം വരെ കൊണ്ടുവന്ന അദ്ദേഹത്തിനെ മോശക്കാരനാക്കി ഡിഎംകെയെ ഉയർത്തി കാണിക്കുകയാണ് സിനിമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close