KERALANEWS

ലൗവ് ജിഹാദ് പോസ്റ്റ്: ശശികല ടീച്ചർക്ക് ഫേസ് ബുക്ക് വിലക്ക്; അക്കൗണ്ട് ഒരു ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്തു

തിരുവനന്തപുരം: ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ അക്കൗണ്ട് ഫേസ് ബുക്ക് ബ്‌ളോക്ക് ചെയ്തു. ലൗവ് ജിഹാദ് സംബന്ധിച്ച പോസ്റ്റ് ഇട്ടതിനാണ് നടപടി. തങ്ങളുടെ സാമൂഹ്യമാനദണ്ഡത്തിന് യോജിച്ചതല്ല എന്നു പറഞ്ഞ് 23 മണിക്കൂർ നേരത്തേക്കായിരുന്നു വിലക്ക്

2020 ജൂൺ മാസത്തിൽ രജിസ്ട്രർ ചെയ്തത് 65 വിവാഹങ്ങളിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണെന്ന കണക്ക് ശശികല ടീച്ചർ പോസ്റ്റ് ചെയ്തിരുന്നു. ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതിൽ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും മുസ്ലീം വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളതെന്നും ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം-

ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.! പക്ഷേ ഇങ്ങനെചില വിസ്മയങ്ങൾ നടക്കുന്നുണ്ട്.!

കഴിഞ്ഞവർഷം രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ് ആക്റ്റ് അനുസരിച്ച്‌ വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്.

ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്. ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണ്.

സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതിൽ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളയി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതർക്കും ഇതൊരു വിസ്മയമായി തോന്നുന്നതിൽ തെറ്റുപറയാനാവില്ലല്ലോ.??

മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇന്ത്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. എന്നാൽ, ഇത് ഭർത്താവിന്റെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവർത്തനം എന്നു തന്നെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close