Breaking NewsKERALANEWSTop News

കൂട്ടുകാരന്റെ പ്രേമബന്ധം തടസ്സപ്പെടുത്തിയതോടെ ആക്രമിക്കാൻ പദ്ധതിയിട്ടു; നാടൻ ബോബ് സംഘടിപ്പിച്ചെത്തിയത് പുലർച്ചെ; ശാസ്താംകോട്ടയിൽ വീടിന് നേരേ ബോബെറിഞ്ഞ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടക്ക് സമീപം മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് ബോംബെറിഞ്ഞത് സുഹൃത്തിന്റെ പ്രേമം തടസ്സപ്പെടുത്തിയതിന് പകരം വീട്ടാൻ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി കിഴക്ക്, പുത്തന്‍തറയില്‍ ദിലീപ് (23),മൈനാഗപ്പള്ളി വടക്ക്, സോമവിലാസം,കുടുങ്ങാട്ട് കിഴക്കതില്‍, ഷാനു (24) ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍,വിഷ്ണുഭവനം, ജിഷ്ണു (24)എന്നിവരാണ് അറസ്റ്റിലായത്. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെയും ബോംബെറിഞ്ഞ വീട്ടിലെ യുവാവുമായിഉണ്ടായിരുന്ന ശത്രുതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ വേങ്ങ ആറാട്ടുകുളത്തിന് സമീപം ശശിമന്ദിരത്തില്‍ രാധാമണിയമ്മയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ബോംബേറ് നടന്നത്. വീടിന്റെ മുന്‍വാതിലും ജനലും തകര്‍ന്നുപോയി. തുടര്‍ച്ചയായ രണ്ട് സ്ഫോടനമാണ് നടന്നത്. രണ്ടു പേര്‍ വീടിനുമുന്നില്‍നിന്നും ബൈക്കില്‍ കടക്കുന്നതായി വീട്ടുകാര്‍ കണ്ടിരുന്നു. മേഖലയിലെ ജനങ്ങള്‍ മുഴുവൻ സംഭീതരായി പുറത്തിറങ്ങി. എന്താണ് സംഭവമെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.

രാധാമണിയമ്മയുടെ മകന്‍ ശ്യാംകുമാറിനെ ഇന്നലെ ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. ശ്യാംകുമാറിന് ഒപ്പം പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അനുജത്തിയുമായി ജിഷ്ണു കറങ്ങിനടക്കുന്നത് കണ്ടതായി ശ്യാംകുമാര്‍ സുഹൃത്തായ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഭീഷണി. ശ്യാംകുമാറും ജിഷ്ണുവും ഫോണ്‍വഴി രൂക്ഷമായ വഴക്കുനടന്നിരുന്നു. ഇതില്‍ പലരും ഇടപെടുകയും ഒടുവില്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തതാണ്. എന്നാല്‍ രാത്രി സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ശ്യാംകുമാറിനെ ആക്രമിക്കാനായി പദ്ധതിയിടുകയായിരുന്നു.

നാടന്‍ ബോംബ് എന്നുതോന്നുന്ന വസ്തുവാണ് പൊട്ടിയത്. ഇതിന്റെ പേപ്പര്‍ ചീളുകളും ചരടും കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close