KERALANEWS

ശാസ്താംകോട്ട ആശുപത്രി സംഘർഷം ; കെ ജി എം ഒ എ ഹൈക്കോടതിയിലേക്ക്

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റിന് കോടതി ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽപോകാൻ തീരുമാനിച്ചതായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നേതാക്കൾ വ്യക്തമാക്കി.

ശൂരനാട് വടക്ക് പാതിരിക്കൽ സ്വദേശിയായ 88വയസുള്ള സരസമ്മ കിണറ്റിൽ വീണതിനെത്തുടർന്ന് ഇവരെ ഫയർഫോവ്‌സ് എത്തി വീണ്ടെടുത്തിരുന്നു. തുടർന്ന് ഇവരുടെ ശരീരവുമായി താലൂക്ക് ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ ഡ്യൂട്ടി ഡോക്ടറായ ഗണേശുമായി ഉണ്ടായ തർക്കമാണ് സംഘർഷത്തിലും സമരത്തിലും അറസ്റ്റിലുമെത്തിയത്.

സംസ്ഥാന ആരോഗ്യമന്ത്രി വരെ നേരിട്ട് ഇടപെട്ടാണ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ നിർദ്ദേശിച്ചത്. പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീകുമാരിനെയും യൂത്ത് കോൺഗ്ര്‌സ് നേതാവായ നിഥിൻ കല്ലടയേയും അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കോടതി ഉപാധികളോടെ ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജീവനുള്ള രോഗിയെ ആണ് ആശുപത്രിയിലെത്തിച്ചതെന്നും അതാണ് ഡോക്ടറോട് ആളെ നോക്കാൻ പറഞ്ഞിട്ട് നോക്കിയില്ല എന്നും ജനപ്രതിനിധി എന്ന നിലയിൽ തന്റെ പഞ്ചായത്തിലെ ആളിന്റെ ജീവരക്ഷക്കാണ് ശ്രമിച്ചതെന്നുമുള്ള വാദമാണ് എന്ന വാദമുപയോഗിച്ചാണ് ശ്രീകുമാർ റിമാൻഡിൽനിന്നും രക്ഷപ്പെട്ടതെന്നുമാണ് സംഘടന പറയുന്നത്.

ഇതിനെതിരെ ചേതനയറ്റ ശരീരമാണ് പുറത്തെടുത്തത് എന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിന്റെ ഇൻസിഡന്റ് റിപ്പോർട്ട് ഉണ്ടെന്നും ഇതുപയോഗിച്ച് ഹൈക്കോടതിയിലെത്തി മർദ്ദനമേറ്റ ഡോക്ടർക്ക് നീതി ആവശ്യപ്പെടുമെന്നുമാണ് കെജിഎംഒഎ നേതാക്കൾ പറയുന്നത്. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മറ്റി അറിയിച്ചു.

എന്നാൽ ഡോക്ടറുടെ ധാർഷ്ട്യവും ജനപ്രതിനിധിയോടുള്ള മോശമായ പെരുമാറ്റവും കൈയേറ്റത്തിനുള്ള ശ്രമവുമാണ് കോടതിയിലുന്നയിച്ചതെന്ന് ശ്രീകുമാർ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന നിയമം ഉപയോഗിച്ച് ജനപ്രതിനിധിയെന്ന പരിഗണനയില്ലാതെ തന്നെ ജയിലിലടക്കാൻ ശ്രമിച്ചത് കോടതിക്ക് ബോധ്യമായതാണ് കോടതി ജാമ്യമനുവദിക്കാൻ ഇടയാക്കിയതെന്ന് ശ്രീകുമാർപറയുന്നു. രാഷ്ട്രീയമായ ഗൂഡാലോചനയും ഉദ്യോഗസ്ഥ സംഘടനയുടെ കുതന്ത്രവും നീതിപീഠത്തിനുബോധ്യപ്പെട്ടതാണ് പൊതുപ്രവർത്തകരെ മോചിപ്പിക്കാൻ കാരണമായത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close