NEWSWORLD

കോവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 10 ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി സൗദി ആഭ്യന്തര മന്ത്രാലയം. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ മുതൽ 1 ദശലക്ഷം റിയാൽ വരെ പിഴയോ ഒരു വർഷത്തിൽ കുറയാത്തതും 5 വർഷത്തിൽ കൂടാത്തതുമായ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷയെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close