NEWSWORLD

മലയാളികള്‍ക്ക്‌ വന്‍ തിരിച്ചടി; സൗദി അറേബ്യയുടെ പുത്തന്‍ തീരുമാനം പ്രവാസികളെ ബാധിക്കുന്നത്‌ ഇങ്ങനെ


റിയാദ്‌: സൗദി അറേബ്യ സ്വദേശിവത്‌ക്കരണം കൂടുതല്‍ കടുപ്പിക്കുന്നു. എല്ലാ മേഖലയിലും സ്വദേശിവത്‌ക്കരണം വ്യാപിപ്പിക്കുകയാണ്‌ ഇവര്‍. ഏറ്റവും ഒടുവില്‍ രാജ്യത്തെ ഷോപ്പിംഗ്‌ മാളുകളില്‍ നിന്നാണ്‌ വിദേശ തൊഴിലാളികള്‍ പുറത്തായിരിക്കുന്നത്‌. ഷോപ്പിംഗ്‌ മാളുകളിലെ എല്ലാ ജോലികളും സൗദി പൗരന്‍മാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി.

ശുചീകരണം, സാധനങ്ങളുടെ കയറ്റിറക്കുകള്‍, ബാര്‍ബര്‍ഷോപ്പ്‌ ജോലി, കളിക്കോപ്പ്‌ ഉപകരണങ്ങളുടെ റിപ്പയറിംഗ്‌ എന്നിവയൊഴികെയുള്ള എല്ലാ ജോലികളുമാണ്‌ സ്വദേശികള്‍ക്കായി പൂര്‍ണമായും മാറ്റി വച്ചിരിക്കുന്നത്‌.
സ്വദേശിവത്‌ക്കരണം നടപ്പാക്കുകയും അത്‌ പൂര്‍ണമായും പാലിക്കുന്നുണ്ടോ എന്ന പരിശോധന അധികൃതര്‍ മാളുകളില്‍ അതിശക്തമായി നടത്തുന്നുണ്ട്‌. നിയമലംഘനം കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയാകും ഉണ്ടാകുക എന്ന മുന്നറിയിപ്പുമുണ്ട്‌.

ഇതോടെ ഈ രംഗത്ത്‌ നിലവില്‍ ജോലി ചെയ്യുന്നവര്‍ പലരും സ്വന്തം നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും. ഈ രംഗത്ത്‌ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. കോവിഡ്‌ ഏല്‍പ്പിച്ച ആഘാതം മൂലം തൊഴില്‍ നഷ്ടമായ പ്രവാസി മലയാളികള്‍ക്ക്‌ ഏറെ ആശങ്കപ്പെടുത്തുന്ന നടപടിയാണ്‌ സൗദി അധികൃതരുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിരിക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close