INDIANEWS

സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടില്ല: ശിവസേന എം പി; പുറത്തിറങ്ങാൻ എന്തെങ്കിലും തന്ത്രം കാട്ടിയിട്ടുണ്ടാകാമെന്നും സഞ്ജയ് റാവത്ത്

മുംബൈ: സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. പത്ത് വർഷത്തിലധികം കാലം ജയിലിൽ കഴിയുന്ന സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ നിന്ന് പുറത്തുപോകാൻ എന്തെങ്കിലും തന്ത്രം സ്വീകരിക്കാറുണ്ടെന്നും രാഷ്‌ട്രീയക്കാരായാലും തടവിൽ കഴിയുമ്പോൾ, ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കാറുണ്ടെന്നും റാവത്ത് പൂനെയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

‘സവർക്കർ അത്തരമൊരു തന്ത്രം സ്വീകരിച്ചിരുന്നെങ്കിൽ അതിനെ ക്ഷമാപണം എന്ന് വിളിക്കാനാവില്ല.. സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടില്ല.’ റാവത്ത് പറഞ്ഞു. സവർക്കർക്ക് ഭാരതരത്‌നം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് സഞ്ജയ് റാവത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close