Breaking NewsKERALANEWSTop News

എസ്ബിഐ ജനറൽ സുരക്ഷാ സപ്പോർട്ട് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; സ്കോളർഷിപ്പായി ലഭിക്കുക 38,500 രൂപ വരെ

കോട്ടയം: എസ്ബിഐ ജനറൽ സുരക്ഷാ സപ്പോർട്ട് സ്കോളർഷിപ്പിന് സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കോവിഡാ മഹാമാരി മൂലം ദുരിതം അനുഭവിച്ച കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. എസ്‌ബി‌ഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന തീയതി .ഒക്ടോബർ 31 ആണ്. 38,500 രൂപ വരെയാണ് സ്കോളർഷിപ്പായി ലഭിക്കുക.

യോഗ്യത: 9 മുതൽ 12 വരെ ക്ലാസുകളിലും ബിരുദ (ജനറൽ, പ്രൊഫഷണൽ) കോഴ്സുകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 2020 ജനുവരി മുതൽ മാതാപിതാക്കളെ നഷ്ടപ്പെടുകയോ അല്ലെങ്കിൽ കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് കുടുംബത്തിലെ അംഗങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകോയെ ചെയ്തവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നും 6 ലക്ഷം രൂപയിൽ കൂടരുത്. SBI ജനറൽ, Buddy4Study എന്നിവയിലെ ജീവനക്കാരുടെ മക്കൾ അപേക്ഷിക്കേണ്ടതില്ല.

സ്കോളർഷിപ്പിന് അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://www.buddy4study.com/page/sbi-general-suraksha-support-scholarship-program

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close