INDIANEWS

ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണവുമായി എസ്ബിഐ; ‘സിം ബൈൻഡിംഗ്’, പുതിയ ഫീച്ചർ അവതരിപ്പിച്ച് എസ്ബിഐ

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഓൺലൈൻ തട്ടിപ്പിൽ നിന്ന് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിന് പുതിയ ഫീച്ചറുകളുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കളെ ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ സിം ബൈൻഡിങ് എന്ന സാങ്കേതികവിദ്യയാണ് എസ്ബിഐ അവതരിപ്പിച്ചത്. യോനോ ലൈറ്റ് ആപ്പിലെ ഈ ഫീച്ചർ വഴി ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാൻ സാധിക്കുമെന്ന് എസ്ബിഐ പറയുന്നു. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് മാത്രമാണ് ഇടപാട് നടത്താൻ സാധിക്കുക.

വൺ ടൈം ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇതുവഴി ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നത് ഇല്ലായ്മ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നതാണ് ഓൺലൈൻ തട്ടിപ്പുകൾക്ക് പ്രധാനമായി കാരണമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപഭോക്താവ് രജിസ്റ്റർ ചെയ്യുന്നതോടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. ഇത് വൺ ടൈം പ്രക്രിയയാണ്. സംശയകരമായ ഇടപാടുകളെ ട്രാക്ക് ചെയ്ത് തട്ടിപ്പ് തടയാൻ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ യോനോ ലൈറ്റ് ലഭ്യമാകും.

യോനോ ലൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം:

പ്ലേസ്റ്റോറിൽ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുകരജിസ്‌ട്രേഷന് ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നൽകുകവെരിഫിക്കേഷന് എസ്എംഎസ് ലഭിക്കുംതുടർനടപടികളുമായി മുന്നോട്ടുപോകുകആക്ടിവേഷൻ കോഡ് നൽകിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close