Top News

സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബറിൽ തുറക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; തിയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു സ്‌കൂളുകള്‍ നവംബറിൽ തുറക്കും . കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ അടച്ചു പൂട്ടിയ സ്കൂളുകൾ ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. തിയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാർ​ഗ നിർദ്ദേശങ്ങളും പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ചർച്ചകൾ ഉണ്ടായിരുന്നു. വിദ​ഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഒപ്പം പ്ലസ് വൺ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബർ ഒന്നിന് മുൻപ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close