INDIANEWS

അദ്ധ്യാപകരെ സ്കൂളിനുള്ളിൽ കയറി വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് വനിതാ പ്രിന്‍സിപ്പാളും

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് നാട്ടുകാരെ വെടിവച്ച്‌ കൊന്ന് 48 മണിക്കൂർ കഴിയുന്നതിനു മുമ്പ് വനിതാ സ്കൂൾ പ്രിൻസിപ്പാൾ അടക്കം രണ്ട് അദ്ധ്യാപകരെ ഭീകരർ വകവരുത്തി. സുഖ്‌വീന്ദർ കൗർ എന്ന സ്കൂൾ പ്രിൻസിപ്പലിനെയും ദീപക് ചന്ദ് എന്ന അദ്ധ്യാപകനെയുമാണ് കൊലപ്പെടുത്തിയത്. സ്കൂളിൽ അദ്ധ്യാപക യോഗം നടക്കുന്നതിനിടെ എത്തിയ ഭീകരർ ഇരുവരെയും തിരഞ്ഞുപിടിച്ച്‌ സ്കൂൾ കോംപൗണ്ടിലേക്ക് മാറ്റിയശേഷം കൊലപ്പെടുത്തുകയായിരുന്നു. സുഖ്‌വീന്ദർ കൗർ സിഖ് വംശജയും ദീപക് ചന്ദ് കശ്മീരി പണ്ഡിറ്റുമാണ്.

ഇന്ന് രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫയിലെ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പിഡിപി, നാഷനൽ കോൺഫറൻസ് നേതാക്കൾ അക്രമത്തെ അപലപിച്ചു.

ചൊവ്വാഴ്ച ശ്രീനഗറിലെ പ്രമുഖ വ്യവസായിയും കശ്മീരി പണ്ഡിറ്റുമായ മഖൻ ലാൽ ബിന്ദ്രു (70)വിനെ മരുന്നുകടയ്ക്കുള്ളിൽ കയറി ഭീകരർ വകവരുത്തിയിരുന്നു. ഇന്നലെ തന്നെ ശ്രീനഗറിൽ തെരുവ് കച്ചവടം നടത്തിയിരുന്ന മറ്റൊരാളെയും ബന്ദിപോറയിൽ ഒരു നാട്ടുകാരനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close