KERALANEWS

തമിഴ്നാട്ടിൽ സ്കൂളുകൾ പൂർണമായും തുറക്കുന്നു; ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും

ചെന്നൈ: കോവിഡിനെ തുടർന്ന് അടച്ച തമിഴ്നാട്ടിലെ സ്കൂളുകൾ പൂർണമായും തുറക്കുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ നവംബർ മുതൽ പുനരാരംഭിക്കാനാണ്‌ സർക്കാർ തീരുമാനം. സെപ്റ്റംബർ മാസം ഒന്നിന് ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവിൽ ക്ലാസുകൾ. കോളേജുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

ഒക്ടോബർ നാല് മുതൽ മഹാരാഷ്ട്രയിലും സ്കൂളുകൾ തുറക്കാൻ തീരുമാനമായി. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും ഗ്രാമങ്ങളിൽ അഞ്ച് മുതൽ 12 -ാം തരം വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ഒക്ടോബർ നാല് മുതൽ കേരളത്തിലും ക്ലാസുകൾ ആരംഭിക്കും. അതേസമയം ഏഴ് കോടിയിലധികം പേർ മഹാരാഷ്ട്രയിൻ വാക്‌സിൻ സ്വീകരിച്ചതായാണ് കേന്ദ്ര കണക്ക്. കേരളത്തിൽ 90 ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി പരാമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി, കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണമെന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close