KERALANEWS

കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്‌കൂട്ടറിടിച്ചു; അമ്മ റോഡിലേക്ക് തെറിച്ചു വീണു; അച്ഛനും മകനും പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്കൂട്ടറിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഉച്ചയ്‌ക്ക് 12.30 ന് ടി.എസ്.സി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ കുടുംബത്തിലെ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്. അച്‌ഛനും അമ്മയും എട്ടു വയസുള്ള മകനുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് യുവതി റോഡിലേക്ക് തെറിച്ചു വീണു. എന്നാൽ കാര്യമായ പരിക്കുകൾ യുവതിക്ക് ഏറ്റില്ല. അതേസമയം, സ്കോട്ടർ ബസ്സിലിടിച്ച ആഘാതത്തിൽ വണ്ടി ഓടിച്ചിരുന്ന അച്ഛനും മകനും ബസിനടിയിൽ കുടുങ്ങി പോയിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് രക്ഷപ്രവർത്തനത്തിന് തുടക്കമിട്ടത്. ശേഷം ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി.

നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് മൂവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് കെ എസ് ആർ ടി സി ഡിപ്പോയിലെ ബസിലാണ് സ്കൂട്ടർ ഇടിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close