KERALANEWS

രാവിലെ ജോലിക്കായി പോയ അമ്പിളിയുടെ ജീവനെടുത്തത് ചീറിപ്പാഞ്ഞെത്തിയ ലോറി; തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി; അമ്പിളിയുടെ വിയോ​ഗത്തിൽ ഞെട്ടി നാട്

മരണ വാർത്തകൾ കേട്ട് മരവിപ്പ് മാറാത്ത മലയാളികളെ രാവിലെ കാത്തിരുന്നത് മറ്റൊരു ദാരുണ സംഭവമായിരുന്നു. എന്നത്തേയും പോലെ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ യുവതിയെ കാത്തിരുന്നത് മരണമായിരുന്നെന്ന് അമ്പിളിയോ അവരുടെ കുടുംബമോ ചിന്തിച്ചു കാണില്ല. പതിവ് പോലെ യാത്ര പറഞ്ഞു സ്കൂട്ടറിൽ ഇറങ്ങുമ്പോൾ തനിക് സുപരിചിതമായ വഴികളിൽ മരണം പാത്തിരിക്കുന്നത് അറിയാതെ അമ്പിളിയും യാത്ര തുടർന്നു.

പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് അമ്പിളി. രാവിലെ ജോലിയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. രാവിലെ 7.30 ക്ക് ആയിരുന്നു അത് സംഭവിച്ചത്. ഒരുപക്ഷെ സാഹചര്യങ്ങൾ അനുകൂലമായിരുനെങ്കിൽ ഏതാനും നിമിഷങ്ങൾക്കകം ആശുപത്രിയിൽ എത്തേണ്ട അമ്പിളി.. എന്നത്തേയും പോലെ ആശുപത്രിയിൽ ഒരുപാട് രോഗികളെ കാണേണ്ട, തന്റെ ഉത്തരവാദിത്തങ്ങൾ ചെയ്ത സാധാരണങ്ങളിൽ സാധാരണ ദിവസമായി മാറേണ്ടിയിരുന്ന ഒരു ദിവസം. എന്നാൽ നഗരമധ്യത്തിൽ വെച്ച് സ്കൂട്ടർ ലോറിയിടിച്ച് റോഡിലേക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിൽ അമ്പിളിയുടെ യാത്രക്ക് അവസാനം കുറിച്ചു.

ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി അമ്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുകയായിരുന്നു. തീർത്തും സുപരിചിതമായ വഴികളിൽ മരണം കാത്തിരിക്കുന്നത് അമ്പിളി പോലും അറിഞ്ഞില്ല. ശരീരത്തിലൂടെ ലോറിയുടെ കയറിയിറങ്ങി അമ്പിളി തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജംഗ്‌ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സും, പൊന്‍കുന്നം പൊലീസും സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

എന്തായാലും ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവനും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close