INDIANEWS

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വീട് കൊള്ളയടിച്ചു; കള്ളന്‍ എഴുതി വച്ച് പോയ കത്ത് വൈറലായി

ഭോപ്പാല്‍: സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയില്‍ കള്ളന്‍ കയറി. മധ്യപ്രദേശിലെ ദേവാസിലെ ത്രിലോചന്‍ ദൗര്‍ സിവില്‍ ലൈനിലാണ് സംഭവം.

കള്ളന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെക്കാള്‍ അയാള്‍ അവിടെ വച്ച് പോയ ഒരു കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇവിടെ ഒരു പൈസ പോലും ഇല്ലങ്കിലും ഇതെല്ലാം എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നത് എന്നാണ് കള്ളന്‍ തന്റെ കുറിപ്പിലൂടെ കളക്ടറോട് ചോദിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് മുപ്പതിനായിരം രൂപയും ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഇ്ത്രയും മോഷ്ടിച്ചിട്ടും മതിയാകാത്തതാകാം കള്ളനെ കൊണ്ട് ഇങ്ങനെയൊരു ചോദ്യം ചോദിപ്പിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.

രണ്ടാഴ്ച എസ്ഡിഎം സ്ഥലത്ത് ഉണ്ടായിരുന്നില്ല. തിരിച്ച് വന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം മനസിലാക്കിയത്. എസ്ഡിഎമ്മിന്റെ തന്നെ പേനയും നോട്ട് പാഡും എടുത്താണ് കള്ളന്‍ ചോദ്യം എഴുതി വച്ചത്. വലിയൊരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് കുറച്ചധികം പണം കള്ളന്‍ മോഹിച്ചിരിക്കണം. അത് കിട്ടാത്തതില്‍ അയാള്‍ക്ക് ദേഷ്യം ഉണ്ടായതാകാം ഇത്തരമൊരു കുറിപ്പിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ഏതായാലും പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതീവ സുരക്ഷ മേഖലയിലാണ് മോഷണം നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളുടെയും വസതി സ്ഥിതി ചെയ്യുന്നതിവിടെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close