KERALANEWSTop News

‘എസ്.ഡി.പി.ഐ ക്രിമിനലുകളെ സർക്കാരും സി.പി.എമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുന്നു; ഇവരെ നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ നേരിടുക തന്നെ ചെയ്യും’; ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എസ്.ഡി.പി.ഐ ക്രിമിനലുകളെ സർക്കാരും സി.പി.എമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് പാലക്കാട് നടന്ന ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിൻറെ കൊലപാതകം ഇതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിൽ 10 ദിവസത്തിനിടെ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെയാണ് എസ്.ഡി.പി.പ്രവർത്തകർ കൊല ചെയ്തിരിക്കുന്നത്. പൊലീസിൻറെയും സർക്കാറിൻറെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്.

എസ്.ഡി.പി.ഐക്കാരെ നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും. എസ്.ഡി.പി.ഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബി.ജെ.പി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐയുടെ പേരു പറയാൻ പോലും പൊലീസ് മടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സി.പി.എമ്മും എസ്.ഡി.പി.ഐയുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close