INDIANEWS

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സൈന്യം ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം നടന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരനെ സൈന്യം കീഴ്പ്പെടുത്തിയത്. കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

സമാനമായ സംഭവം കഴിഞ്ഞ ദിവസവും നടന്നിരുന്നു. ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഗുൽഗാമിലെ ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

കശ്‍മീരിലെ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരെയുള്ള അക്രമം വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കുറച്ച് നാൾക്ക് മുമ്പ് ജമ്മു കശ്മീരിലെ ബോറികഡാലിൽ ഭീകരാക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. .

ഒക്ടോബർ മുതൽ 15 നിരവധി ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. ഇതിനിടെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close