KERALANEWS

രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റിയുടെ മർദ്ദനം; സംഭവത്തിൽ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം നടന്നിരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശി അരുൺദേവിനെ മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി മര്‍ദിച്ചതായാണ് പരാതി.

സംഭവത്തില്‍ അരുണ്‍ കുമാര്‍ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നൽകിതന്‍റെ ബന്ധുവിന് കൂട്ടിരിക്കാൻ ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു അരുണ്‍കുമാറും സെക്യൂരിറ്റിയും തമ്മില്‍ തർക്കമുണ്ടായത്. ഇന്നലെയും തന്നെ രണ്ടു സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നുവെന്നും അത് പോലീസിൽ പരാതിപ്പെട്ടതിന് ഇന്ന് വീണ്ടും ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി പറഞ്ഞു. യുവാവിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close