NEWSTop NewsWORLD

ആരോഗ്യപ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാന ടിക്കറ്റ്; നൽകുന്നത് ആരോഗ്യ സേവന വിഭാഗമായ സേഹ

അബുദാബി: കോവിഡ്കാലത്ത് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിച്ച് ജോലി ചെയ്തവരാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവനെയോ കുടുംബത്തെയോ പോലും ഓർക്കാതെ മറ്റുള്ളവരുടെ ജീവനും കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവർ. ഈ കോവിഡ് മുന്നണിപ്പോരാളികൾക്ക് അവരുടെ നിസ്വാർഥ സേവനത്തിന്റെ ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്കാൻ അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ. ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യമായി വിമാന ടിക്കറ്റ് നൽകുന്നത്.

അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്‍വേയ്‌സില്‍ അറിയിച്ചാല്‍ മടക്കയാത്രാ ടിക്കറ്റ് ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close