INDIANEWS

കാസിനോയിൽ റെയ്ഡ് ; പിടിച്ചെടുത്തത് തിര നിറച്ച തോക്കും 44 ലിറ്ററോളം മദ്യവും ; മൂന്ന് സ്ത്രീകളടക്കം 32 പേർ പിടിയിൽ

ന്യൂ ഡൽഹി : അനധികൃതമായി പ്രവർത്തിച്ചു വരുന്ന കാസിനോയിൽ റെയ്ഡ്. ഡൽഹിയിൽ ദ്വാരകയിലാണ് സംഭവം. തിര നിറച്ച തോക്കും 44 ലിറ്ററോളം മദ്യവും പണം എണ്ണുന്ന മെഷീനും ഇവിടുന്ന് പിടിച്ചെടുത്തു. മൂന്ന് സ്ത്രീകളടക്കം 32 പേർ പിടിയിലായി.

എസ് പി രവിന്ദ്രർ സിംഗ്, എസ് എച്ച് ഒ രാജേഷ് മൗര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പോലീസ് റെയ്ഡിന്റെ സൂചന ലഭിച്ചയുടൻ കാസിനോയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിടികൂടുകയായിരുന്നു.

വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ മുകൾ നിലയിലാണ് കാസിനോ പ്രവർത്തിച്ചു വന്നിരുന്നത്. പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന പോലീസിന് കാസിനോയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close