INDIANEWSTop News

സീനിയോറിറ്റിയെച്ചൊല്ലി വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാരുടെ തമ്മിത്തല്ല് ; കാഴ്ച്ചക്കാരായി പൊതു ജനം

കൊട്ടാരക്കര : സീനിയോറിറ്റിയെച്ചൊല്ലി വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാരുടെ തമ്മിത്തല്ല്. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. ഏറ്റുമുട്ടലിൽ കൈയ്ക്കു പരിക്കേറ്റ എസ്.ഐ. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി. കഴി‍ഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്.ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്.ഐ.യും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല.

ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു. രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലെത്തിയത്. പിടി വലിയിലാണ് ഫാത്തിമയുടെ കൈക്ക് പരിക്കേറ്റത്. വനിതാ പോലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു കൈയ്യാങ്കളി. ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തർക്കം പതിവായിരുന്നു.

പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡി.ജി.പി.ക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം വാക്കുതർക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു. പരാതിക്കാരുൾപ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഏറ്റുമുട്ടിയത്. സംഭവത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close