KERALANEWS

സെന്‍സസ് ഡ്യൂട്ടി ആനൂകൂല്യം തിരിച്ച് പിടിക്കല്‍ ഉത്തരവ്; ഹൈക്കോടതി റദ്ദാക്കി


കൊച്ചി: സെന്‍സസ് ഡ്യൂട്ടി ചെയ്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അനുവദിച്ച ആര്‍ജിത അവധി സറണ്ടര്‍ ആനുകൂല്യം കൂടിപ്പോയെന്ന് പറഞ്ഞ് അധിക തുക തിരിച്ച് പിടിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊല്ലം തടിക്കാട് എകെഎംഎച്ച്എസിലെ ഏഴോളം അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

2014ല്‍ 24 ദിവസം സെന്‍സസ് പേര് ചേര്‍ക്കല്‍ ഡ്യൂട്ടി ചെയ്തതിന് പകരം 12 ദിവസത്തെ അവധി ആനുകൂല്യം ഹര്‍ജിക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പതിനാറു ദിവസം കൊണ്ട് ജോലി പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും എട്ട് ദിവസത്തെ അവധി ആനുകൂല്യം കഴിഞ്ഞുള്ള അധിക തുക പലിശ സഹിതം തിരിച്ച് നല്‍കണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതിനെതിരെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അടക്കം കൈമാറിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close