INDIANEWSTrending

ഫോൺ ഉപയോഗിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഫോട്ടോ എടുക്കാൻ പാടില്ല; പേയ്ടിഎമ്മിൽ ജോലി ചെയ്യുന്നത് ഹറാമാണ്; വിവാദമായി ദാരുൾ ഉലൂം ദിയോബന്ദ് പുറപ്പെടുവിച്ച വേറിട്ട ഫത്വകൾ

ന്യൂഡൽഹി : മുസ്ലീം മതവിശ്വാസികൾക്കായി ദാരുൾ ഉലൂം ദിയോബന്ദ് പുറപ്പെടുവിച്ച ഫത്വകൾ വൻ വിവാദങ്ങളിലേക്ക്; കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ ഫത്വകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് ദേശീയ ബാലാവകാശ കമ്മീഷനിൽ പരാതി. മതപാഠശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കൂടുതൽ ഫത്വകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.

ശരിഅത്ത് നിയമങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമാണ് ഇവർ മറുപടി നൽകുകയും ഏതൊക്കെയാണ് ഹലാലാലെന്നും ഹറാമെന്നും വിശദീകരിച്ചിട്ടുണ്ട്. പേയ്ടിഎമ്മിൽ ജോലി ചെയ്യുന്നത് ഹലാലാണോ അതോ ഹറാമാണോ എന്ന് ചോദിച്ചയാളോട് അത് ഹറാമാണെന്ന് മതപുരോഹിതർ പറയുന്നു. കാരണം മറ്റുള്ളവരിൽ നിന്നും പലിശ കൈപ്പറ്റുന്ന റിസർവ് ബാങ്കിൽ നിന്നാണ് പേയ്ടിഎം പണം വാങ്ങുന്നത്. അത് ശരിഅത്ത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇവർ ഉപദേശിക്കുന്നു. ഈ ജോലി നിർത്തി പുതിയ ജോലി വാങ്ങാനും യുവാവിനോട് നിർദ്ദേശം നൽകുന്നുണ്ട്.

കോളേജിൽ കളള ഒപ്പ് ഇടുന്നതും മറ്റുള്ളവരിൽ നിന്നും പാരിതോഷികം വാങ്ങുന്നതും ഹറാമാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ ബോഗസ് ഇമെയിൽ നിർമ്മിക്കുന്നത് പോലും ശരിഅത്ത് നിയമപ്രകാരം തെറ്റാണ്. എന്നാൽ മറ്റുള്ളവരുടെ ഫോൺ റീചാർജ് ചെയ്തുകൊടുത്ത് കമ്മീഷൻ പറ്റുന്നതിൽ തെറ്റില്ലെന്നാണ് മതപണ്ഡിതരുടെ വിശദീകരണം.

ഫോൺ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാൽ ഫോട്ടോ എടുക്കാൻ പാടില്ലെന്നും ഇവർ പറയുന്നുണ്ട്. മറ്റുള്ളവരുമായി ബന്ധപ്പെടാനാണ് ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ അത് ഉപയോഗിച്ച് ഫോട്ടോ എടുക്കരുത്. ജീവിച്ചിരിക്കുന്ന ആളുകളുടേയോ ജീവികളുടേയോ ഫോട്ടോ എടുക്കുന്നത് ഇസ്ലാമിൽ തെറ്റാണെന്നും ഇവർ പറയുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close