KERALANEWS

അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവം; ശിശു സംരക്ഷണ ഓഫിസർ നൽകിയ പത്രപരസ്യം പുറത്ത്

തിരുവനന്തപുരം: പേരൂർകടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ ശിശു സംരക്ഷണ ഓഫിസർ നൽകിയ പത്രപരസ്യം പുറത്ത്. കുഞ്ഞിനെ എല്ലാ നടപടികളും പാലിച്ചാണ് ദത്ത് നൽകിയത് എന്ന് സൂചന നൽകുന്ന പത്രപരസ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൂടാതെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത് 2020 ഒക്‌ടോബർ 23 നാണെന്നും പരസ്യത്തിൽ നിന്നും വ്യക്തമാകുന്നു.

2020 ഒക്ടോബർ 28നാണ് കുഞ്ഞിനെ ദത്ത് നൽകുന്നതിന് മുന്നോടിയായുള്ള പത്രപരസ്യം നൽകിയത്. പരസ്യത്തിൽ ആൺകുട്ടിയാണെന്നതടക്കമുള്ള വിവരം ഉണ്ടായിരുന്നു. അവകാശവാദങ്ങൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറെ ബന്ധപ്പെടണമെന്ന് പത്ര പരസ്യത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കുഞ്ഞിനെ ദത്ത് നൽകുമെന്നും അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close