INSIGHT

2021 സെപ്റ്റംബർ മാസത്തിലെ മികച്ച ഒരുപിടി ഫോട്ടോകൾ; ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആ ചിത്രങ്ങൾ കാണാം,

2021 സെപ്റ്റംബർ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ലോക ശ്രദ്ധ നേടിയ ചില ചിത്രങ്ങൾ പരിചയപ്പെടാം. സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഫോട്ടോകളാണിവ.

ചിത്രം 1- ഇന്തോനേഷ്യയിലെ അഗ്നിപർവ്വതമായ മെറാപ്പിയിൽ നിന്നും ലാവ ഒഴുകുന്നു.

ചിത്രം 2- ബംഗ്ലാദേശിലെ മുൻഷിഗോഞ്ചി ഗ്രാമത്തിലെ ചന്തയിൽ ഒരു ജോലിക്കാരൻ വള്ളത്തിലേക്ക് ചണം ചുമന്ന് കൊണ്ട് പോകുന്നു. ഇദ്ദേഹത്തിന്റെ ഒരു കാല് മാത്രമാണ് കാണാൻ കഴിയുന്നത്.

ചിത്രം 3- ക്ലോഡിയ കാസ്റ്റാനോ എന്ന സ്ത്രീ ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ ലിബർട്ടി സ്റ്റേറ്റ് പാർക്കിലെ സ്കൈ 9/11 സ്മാരകത്തിലെ മതിലിൽ കൊത്തിവെച്ചിരിക്കുന്ന തന്റെ സഹോദരൻ ജർമ്മന്റെ പേരിൽ സപർശിക്കുന്നു. ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 2,977 പേർക്ക് പ്രസിഡന്റ് ജോ ബിഡൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു. തന്റെ സഹോദരന്റെ ചിത്രവും ക്ലോഡിയ കാസ്റ്റാനോ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്.

ചിത്രം 4- ഇന്ത്യയിലെ ആഗ്രയിൽ ലോകപ്രസിദ്ധമായ താജ്മഹലിന് മുന്നിലെ ജലധാര തൊഴിലാളികൾ വൃത്തിയാക്കുന്നു.

ചിത്രം 5- ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന 2021 ലെ മെറ്റ് ഗാല പരിപാടിയിൽ പങ്കെടുത്ത യുഎസ് റാപ്പറായ ലിൽ നാസ് എക്സിന്റെ ചിത്രം. കോവിഡ് വൈറസ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷം നടത്താതിരുന്ന പരിപാടി ഈ വർഷം ഗംഭീരമായി നടന്നു.

ചിത്രം 6- ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ലില്ലി സ്പീഷീസ് ആയ വിക്ടോറിയ ആമസോണിക്കയുടെ ഇല തല കീഴായി പിടിക്കുന്ന ബൊട്ടാണിക്കൽ ഹോർട്ടികൾച്ചറലിസ്റ്റായ ആൽബർട്ടോ ട്രിങ്കോ. ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാണിക് ഗാർഡനിലാണിത്. ഒരു സ്ഥലത്തു തന്നെ ആമ്പൽ കുടുംബത്തിലെ ഏറ്റവും വലിയ ഇനമായ വിക്ടോറിയ ആമസോണിക്ക വളർത്തുന്നതിൽ ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാണിക് ഗാർഡൻ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.

ചിത്രം 7- പാരീസിലെ ആർക്ക് ഡി ട്രയോംഫ് സ്മാരകത്തിന്റെ പുറംഭാഗത്ത് തൊഴിലാളികൾ തുണികൊണ്ടുള്ള ഷീറ്റുകൾ ഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം മരണമടഞ്ഞ ബൾഗേറിയൻ വംശജനായ കലാകാരൻ ക്രിസ്റ്റോയും അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ജീൻ-ക്ലോഡും വിഭാവനം ചെയ്ത എൽ ആർക്ക് ഡി ട്രിയോംഫെ എന്നറിയപ്പെടുന്ന മരണാനന്തര പ്രതിഷ്‌ഠാപനത്തിന്റെ ഭാഗമാണ് ഈ ജോലി.

ചിത്രം 8- ദക്ഷിണാഫ്രിക്കയിലെ സോവെറ്റോ എന്ന സ്ഥലത്തെ പൊടി നിറഞ്ഞ കളിസ്ഥലത്ത് പ്രദേശവാസികൾ ഫുട്ബോൾ കളിക്കുന്നു.

ചിത്രം 9- ഇന്ത്യയിൽ അമൃത്സറിലെ ഒരു ക്ഷേത്രത്തിൽ രാധാ അഷ്ടമി പ്രമാണിച്ച് രാധാദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളിൽ പാലഭിഷേകം നടത്തുന്ന സ്ത്രീകൾ.

ചിത്രം 10- ഗ്രീൻലാൻഡിലെ ഇലുലിസാറ്റിനടുത്ത് കടലിനോട് ചേർന്നുള്ള ജാക്കോബ്ഷാവൻസ് മലനിരകളിൽ സൂര്യാസ്തമയ സമയത്ത് മഞ്ഞുമലകൾ ദൃശ്യമാകുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close