INDIANEWSTop News

ഓൺലൈൻ വഴി സീരിയൽ താരം മദ്യം ഓർഡർ ചെയ്തു; അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടപ്പെട്ടന്ന പരാതിയുമായി നടി

മുംബൈ: ഓൺലൈൻ വഴി വിസ്കി ഓർഡർ ചെയ്ത സീരിയൽ താരത്തിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. മുംബൈ ശിവജി പാർക് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. നിരവധി ഹിന്ദി സീരിയലുകളിൽ അഭിനയിച്ച 74 കാരിയായ നടിയാണ് പരാതിക്കാരി.

വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നൽകാനായാണ് നടി ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തത്. ഇതിനായി ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പരിൽ വിളിച്ച് ഓർഡർ നൽകുകയായിരുന്നു.4,800 രൂപയാണ് വിസ്കിക്ക് ഓൺലൈനായി നൽകിയത്. എന്നാൽ, മദ്യം ലഭിച്ചില്ല. തുടർന്ന് അതേ നമ്പരിൽ വീണ്ടും വിളിച്ച് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം, പണം തിരികെ ലഭിക്കണമെങ്കിൽ വൈൻ ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ലഭിച്ച മറുപടി.

തുടർന്ന് നടിയുടെ ഡബിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. മൊബൈൽ നമ്പരിലേക്ക് വന്ന ഒടിപിയും നടി ഫോണിൽ വിളിച്ചയാൾക്ക് നൽകി. പണം തിരികെ ലഭിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് തെറ്റിദ്ധരിച്ചാണ് വിവരങ്ങൾ നൽകിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഒടിപി നൽകിയതിന് പിന്നാലെ, നിരവധി തവണ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയായിരുന്നു.

പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ഇതേ നമ്പരിലേക്ക് വിളിച്ചെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും നടി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close