KERALANEWS

പതിനാറുകാരിയെ കാണാൻ രാത്രി കാമുകൻ വീട്ടിലെത്തി ; കണ്ടുപിടിച്ച അച്ഛൻ പോലീസിൽ പരാതി നൽകി ; പീഡനകേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് നടത്തിയത്. മകളെ രാത്രിയിൽ കാണാൻ വന്നപ്പോഴാണ് പെൺകുട്ടിയുടെ അച്ഛൻ പതിനേഴുകാരനെ കണ്ടത്. തടയാൻ ശ്രമിച്ചെങ്കിലും പതിനേഴുകാരൻ രക്ഷപെട്ടു. പിന്നീട് പെൺകുട്ടിയോട് കാര്യങ്ങൾ മനസിലാക്കിയാണ് അച്ഛൻ പോലീസിൽ പരാതി നൽകിയത്.

ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലാണ് പെൺകുട്ടിയുടെ മുറി. മറ്റൊരാളുടെ സാന്നിധ്യം സംശയിച്ച് എത്തിയ പെൺകുട്ടിയുടെ അച്ഛൻ പതിനേഴുകാരനെ കണ്ടു. ഇത് കണ്ട പതിനേഴുകാരൻ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടയാൻ പെൺകുട്ടിയുടെ അച്ഛൻ ശ്രമിച്ചെങ്കിലും വണ്ടി മുന്നോട്ടെടുത്തപ്പോൾ അപകടം സംഭവിക്കാതിരിക്കാൻ പിന്മാറി. പിന്നീട് മകളിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാന്‍ യുവാവ് വീട്ടിലെത്തിയത്. പതിനേഴുകാരന്റെ മൊഴി അനുസരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും പെണ്‍കുട്ടിയെ കാണാന്‍ ഇയാൾ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. ഇതിന് പുറമേ പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close