INDIANEWS

പമ്പിൽ നിന്ന് വെള്ളം കുടിക്കാൻ അനുവാദം ചോദിച്ചില്ല ; എഴുപതുകാരനെ തല്ലിക്കൊന്നു

ബിഹാർ : പമ്പിൽ നിന്ന് അനുവാദമില്ലാതെ വെള്ളം കുടിച്ചുവെന്നാരോപിച്ച് എഴുപതുകാരനെ തല്ലിക്കൊന്നു. ബിഹാറിലെ സലേംപൂറിലാണ് സംഭവം. ഒരേ ജാതിയിൽപ്പെട്ട ഒന്നിലധികം പേർ ചേർന്നാണ് എഴുപതുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

“കന്നുകാലികൾക്ക് പുല്ല് പറിക്കാനായാണ് എന്റെ അച്ഛൻ പോയത്. ദാഹം തോന്നിയ അദ്ദേഹം അവിടെ ഒരു ടാപ്പിൽ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒരാളും അയാളുടെ അച്ഛനും ചേർന്ന് എൻെറ പിതാവിനെ മർദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും ഇല്ല.” കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close