
നാട്ടുകാരും വീട്ടുകാരും അറിയാതെയുല്ള രഹസ്യ ബന്ധങ്ങൾ പലപ്പോഴും വലിയ ഊരാക്കുടുക്കുകൾ ആയി തീരാറുണ്ട്.ചിലപ്പോഴെങ്കിലും അത് വലിയ കുറ്റ കൃത്യങ്ങളിലേക്കും ആളുകളെ കൊണ്ടെത്തിക്കും.എന്നാൽ മരുമകനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന അമ്മായിഅമ്മയ്ക്ക് മരുമകൻ തന്നെ പാരയായിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മരുമകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ തന്റെ ഇളയ സഹോദരിയുടെ മകന്റെ മൊബൈൽ ഫോണിൽ ലഭിച്ചെന്ന് അറിഞ്ഞതോടെയാണ് അമ്മായിഅമ്മയ്ക്ക് മരുമകൻ പണി തരുകയായിരുന്നെന്ന് മനസ്സിലായത്. അതോടെ പരാതിയുമായി നാൽപ്പത്തിയാറുകാരി പൊലീസ് സ്റ്റേഷനിൽ എത്തി. രണ്ടര വർഷമായി മരുമകനുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വീട്ടമ്മ പരാതിയിൽ പറയുന്നു.പരാതിയുമായി രാജ്കോട്ടിലെ കച്ചിലുള്ള പൊലീസ് സ്റ്റേഷനിലാണ് യുവതി എത്തിയത്.
ദൃശ്യങ്ങൾ മരുമകൻ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. ഇതിൽ ഇളയമകളുടെ ഭർത്താവുമായാണ് വീട്ടമ്മ ബന്ധം പുലർത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ കഴിഞ്ഞ എട്ട് മാസമായി മരുമകൻ നാട്ടിൽ നിന്നും താമസം മാറ്റിയിരുന്നു. വീട്ടമ്മയുടെ പരാതി ലഭിച്ചതോടെ ഐ.ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ. ചൗധരി പറഞ്ഞു.
One Comment