NEWSWORLD

ചാനലിൽ വാര്‍ത്ത വായിക്കുന്നതിനിടെ സ്‌ക്രീനില്‍ ലൈംഗിക ദൃശ്യങ്ങള്‍; അമ്പരന്ന് പ്രേക്ഷകർ

വാഷിങ്ടണ്‍: വാര്‍ത്താ ചാനലിൽ കാലാവസ്ഥാ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകർ അമ്പരന്നു. വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് ലൈംഗിക ദൃശ്യങ്ങള്‍. ഞായറാഴ്ച വൈകുന്നേരം വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ‘ക്രെം’ ചാനലിലാണ് സംഭവം അരങ്ങേറിയത്. വാർത്ത അവതരിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്ലീല വീഡിയോ
സംപ്രേഷണം ചെയ്യുകയായിരുന്നു.

കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നതിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ഭൂപട ദൃശ്യത്തിനു പകരം അശ്ലീല ദൃശ്യങ്ങള്‍ തെളിയുകയായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതിരുന്ന അവതാരക വാര്‍ത്താ വായന തുടര്‍ന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞതിനെ തുടർന്ന് അൽപ്പനേരം സംപ്രേഷണം തുടർന്നു. പിന്നീട് കാര്യമറിഞ്ഞ ചാനല്‍അധികൃതർ വാര്‍ത്താവതരണം ഉടൻതന്നെ നിര്‍ത്തലാക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close