KERALANEWS

പട്ടാപ്പകല്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവേ പ്ലസ് വണ്‍ പട്ടാപ്പകല്‍ വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ശല്യപ്പെടുത്ത ശ്രമിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തി വിദ്യാര്‍ഥിനി തന്നെ പോലീസിനെ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വളയം ഭൂമിവാതിക്കൽ കളത്തിൽ ബിജു(30)വിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി. മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയതായും പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close