KERALANEWS

ആണ്‍കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: ട്യൂഷൻ എടുക്കാൻ എന്ന വ്യാജേന ആണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. അധ്യാപകൻ അറസ്റ്റിൽ. നെടുമ്പാശേരിയിലാണ് ആൺകുട്ടികൾക്ക് നേരെ ഈ ലൈംഗികാതിക്രമം നടന്നത്. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് ആണ് പിടിയിലായത്. 59 വയസ്സാണ്. നെടുമ്പാശേരി പോലീസ് കേസെടുത്തു.

കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. പ്രതിക്ക് വേണ്ടിയുള്ള അന്വേക്ഷണം പോലീസ് ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടീമിന്റെ തിരച്ചിലിനൊടുവിൽ പ്രതി പിടിയിലായി. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close