INDIANEWSTop News

ആൾദൈവത്തിന്റെ ക്രൂര നിർദേശം: കോഴിയുടെ രക്തം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭർതൃപിതാവ്

മഹാരാഷ്ട്ര: ആൾദൈവങ്ങളുടെ ക്രൂരമായ പ്രവർത്തനങ്ങൾ ഏറിവരികയാണ്. ഇപ്പോഴിതാ അത്തരം പ്രവർത്തിക്കു പുതിയ ഇരകൂടി. ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്. പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. മഹാരാഷ്ട്രയിലാണ് സംഭവം.

യുവാവിന് കുട്ടികള്‍ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഇതേ തുടർന്ന് കുട്ടികളുണ്ടാകാൻ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

2018 ഡിസംബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് വിവരം. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

മന്ത്രവാദവും ആഭിചാരവും കാരണം നിരവധി പേരുടെ ജീവൻ പോലും ഇതിനകം നഷ്ടമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ള നാടും നാട്ടുകാരും തന്നെയാണ് ഇത്തരത്തിൽ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നതും എന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close