NEWSWORLD

മോഡേൺ ഡ്രസും ചുണ്ടിൽ‌ ലിപ്സ്റ്റിക്കുമായി പഴയ ജിഹാദി വധു; ടി-ഷർട്ടും ജീൻസും ബേസ്ബോൾ തൊപ്പിയും ധരിച്ച ഷമീമ ബീ​ഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് ആവേശം നൽകാൻ പോയ ബ്രിട്ടീഷ് പെൺകുട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മോഡേൺ ഡ്രസും ചുണ്ടിൽ‌ ലിപ്സറ്റിക്കുമായി പഴയ ജിഹാദി വധു ഷമീമ ബീ​ഗം. ഐ​എ​സ് ഭീ​ക​ര​നാ​യ ഡ​ച്ച് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്നു പ്രശ്നത്തിലായ ഷ​മീ​മ ബീ​ഗം എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി പാശ്ചാത്യ വേഷത്തിൽ പങ്കു വെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 15-ാം വയസ്സിൽ ഐ​എ​സി​ൽ ചേ​ർ​ന്നു സി​റി​യ​യി​ലേ​ക്കു പോ​യ ഷ​മീ​മ​യെ പി​ന്നീ​ടു ലോ​കം ക​ണ്ട​തു പ​ർ​ദ ധ​രി​ച്ചാ​യി​രു​ന്നു.

ജീ​ൻ​സും ടീ​ഷ​ർ​ട്ടും ഇ​ട്ടു കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ചു നി​ൽ​ക്കു​ന്ന ഷ​മീമ​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണി​പ്പോ​ൾ. സി​റി​യ​യി​ലെ അഭയാർത്ഥി ക്യാമ്പിൽ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യു​ള്ള എ​ല്ലാ ക​ണ്ണി​ക​ളും വി​ച്ഛേ​ദി​ച്ചു എ​ന്ന​തി​ലേ​ക്കു ഷമീമ ന​ൽ​കു​ന്ന സൂ​ച​ന​യാ​ണ് ഈ ​ചി​ത്ര​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ബ്രി​ട്ട​നി​ലേ​ക്കു തി​രി​ച്ചു വ​രാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും പറയപ്പെടുന്നു. “അവളുടെ പാശ്ചാത്യവൽക്കരിച്ച വസ്ത്രങ്ങൾ മുതൽ അവളുടെ ശരീരഭാഷയും സംസാര ശൈലിയും വരെ വ്യത്യസ്ത രീതിയിലാണ്. അവൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ നടക്കുന്നു, അവൾ വളരെ സാധാരണ ടി-ഷർട്ടും ജീൻസും ബേസ്ബോൾ തൊപ്പിയും ധരിക്കുന്നു, അവളുടെ സംസാരം വേഗത്തിലായി, ഇപ്പോൾ നർമ്മവും പെട്ടെന്നുള്ള പ്രതികരണങ്ങളും പങ്കിടാനുള്ള കഴിവ് കാണിക്കുന്നു” എന്ന് ശരീരഭാഷാ വിദഗ്ദ്ധനായ ജൂഡി ജെയിംസ് അഭിപ്രായപ്പെട്ടു.

സി​റി​യ​യി​ലും മ​റ്റും ഐ​എ​സി​നു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ജീ​വി​തം കു​ഴ​പ്പ​ത്തി​ലാ​യ ഷ​മീ​മ ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​കെ വ​രാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ തി​രി​ച്ചെ​ത്തു​ന്ന​തി​നെ​തി​രേ ഇം​ഗ്ല​ണ്ടി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബീഗത്തെ സിറിയൻ അഭയാർത്ഥി ക്യാംപിൽ കണ്ടെത്തിയതോടെ ഇവരുടെ ബ്രിട്ടീഷ് പൗരത്വം സർക്കാർ റദ്ദാക്കിയിരുന്നു. പ്രസവിച്ച കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ഐഎസ് ക്യാംപിൽ നരക ജീവിതം അനുഭവിക്കേണ്ടിവരുകയും ചെയ്തതോടെയാണ് ബീഗം യുകെയിലേക്കു തിരിച്ചുവരാനുള്ളശ്രമം തുടങ്ങിയത്. ബ്രിട്ടീഷ് ജയിലിൽ കഴിയാൻ താൻ ഒരുക്കമാണെന്നും അതിനാൽ തിരിച്ചുവരാൻ അനുവദിക്കണമെന്നുമായിരുന്നു ബീഗത്തിന്റെ അഭ്യർത്ഥന. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു. ഇ​തു​വ​രെ അ​തി​നാ​യി ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളൊ​ന്നും ഫ​ലം ക​ണ്ടി​ട്ടു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ശ്ചാ​ത്യ​വേ​ഷ​ത്തി​ൽ ഷ​മീമ വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

2019ൽ ​ഉ​ത്ത​ര സി​റി​യ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ​ വ​ച്ചെ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ൽ ഷ​മീ​മ ക​റു​ത്ത വ​സ്ത്ര​മു​പ​യോ​ഗി​ച്ചു ത​ല മ​റ​ച്ചി​രു​ന്നു. അന്ന് മുതൽ യു​കെ​യി​ലേ​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും തി​രി​കെ പോ​യാ​ൽ മ​തി​യെ​ന്നാ​ണ് അ​വ​ർ​ക്ക്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും ബ്രി​ട്ട​ൻ ഷമീ​മ​യു​ടെ പൗ​ര​ത്വം നീ​ക്കം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഷ​മീമ ന​ൽ​കി​യ അ​പേ​ക്ഷ സു​പ്രീം കോ​ട​തി നി​ര​സി​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഇ​രു​ട്ടി​ലാ​യി​പ്പോ​യി ഇ​വ​ർ. 2020ൽ ​ഷ​മീ​മ​യെ ബ്രി​ട്ട​നി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി വി​ധി വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ ഷ​മീ​മ​യ്ക്കു ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നെ​തി​രേ വ​ലി​യ ജ​ന​രോ​ഷ​മാ​ണു​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബ്രി​ട്ട​ൻ ഇ​വ​രു​ടെ പൗ​ര​ത്വം റ​ദ്ദ് ചെ​യ്ത​ത്.

2015ൽ, ​പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് ഷ​മീ​മ ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. അ​ന്ന് അ​വ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ഖ​ദീ​സ സു​ൽ​ത്താ​നും അ​മീ​റ അ​മേ​സും ഇ​ന്നു ജീ​വി​ച്ചി​രി​പ്പി​ല്ല. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ബെ​ത്ന​ൽ ഗ്രീ​ൻ സ്വ​ദേ​ശി​യാ​യ ഷ​മീ​മ ഐ​എ​സ് ഭീ​ക​ര​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​യാ​ളോ​ടു​ള്ള പ്ര​ണ​യ​വും വി​ശ്വാ​സ​വു​മാ​ണ് ഷ​മീ​മ​യു​ടെ കാ​ഴ്ച​യെ മ​റ​ച്ച​തും ഈ ​ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തി​യ​തും. ഇ​രു​വ​ർ​ക്കും ര​ണ്ട് കു​ട്ടി​ക​ൾ പി​റ​ന്നെ​ങ്കി​ലും മ​രി​ച്ചു​പോ​യി. മൂ​ന്നാം വ​ട്ടം ഗ​ർ​ഭി​ണി​യാ​യി​രി​ക്കുമ്പോഴാണ് ഷ​മീ​മ അ​ൽ ഹോ​ൾ അ​ഭ​യാ​ർ​ഥി​ ക്യാമ്പിൽ എ​ത്തി​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ജ​നി​ച്ച് അ​ധി​കം വൈ​കാ​തെ ആ ​കു​ഞ്ഞു മ​രി​ച്ചു. ഇ​നി ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ഷ​മീ​മ​യ്ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി അ​വ​ർ തി​രി​കെ ബ്രി​ട്ട​നി​ലെ​ത്തി​യാ​ൽ അ​തു തീ​വ്ര​വാ​ദി​ക​ൾ​ക്കു ബ്രി​ട്ട​ൻറെ വാ​തി​ൽ തു​റ‌​ന്നു​കൊ​ടു​ക്കു​ന്ന​തി​നു സ​മാ​ന​മാ​ണെ​ന്നു വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു.

15 വയസ്സിൽ ചെയ്ത തെറ്റിന് ഒരാളെ നാട് കടത്തരുതെന്നാണ് ഷമീമ രാജ്യത്തോട് നിർദേശിച്ചത്. ഐഎസിലേക്ക് മടങ്ങുന്നതിനേക്കാൾ “മരിക്കാൻ” ആഗ്രഹിക്കുന്നുവെന്നും ബീഗം പറഞ്ഞു. വിവാഹം കഴിച്ചു കുഞ്ഞുങ്ങളുമായി ഒരു ശുദ്ധ ഇസ്ലാമിക ജീവിതം നയിക്കുക എന്നതായിരുന്നു ബീഗത്തിന്റെ സ്വപ്നം. അവിടെ യുദ്ധമുണ്ടെന്നു അറിയാമായിരുന്നു എങ്കിലും സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലം സുരക്ഷക്‌തമെന്നു ആണ് താൻ കരുതിയിരുന്നത് എന്ന് അവൾ പറഞ്ഞു.

” എന്നോട് ക്ഷമിക്കാൻ ശ്രമിക്കുന്നത് പോലും ബ്രിട്ടീഷ് ജനതക്കു വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, കാരണം അവർ ഐഎസിനെ ഭയപ്പെടുകയും ഐഎസ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്തവരാണ് . പക്ഷേ ഞാനും ഐഎസിനെ ഭയന്ന് ജീവിച്ചു ഐഎസ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപെട്ടവളാണ്, അതിനാൽ എനിക്ക് അവരോട് സഹതപിക്കാൻ കഴിയും” ഷമീമ ബീഗം പറഞ്ഞു.

ഷമീമ ആദ്യമായി സിറിയയിലേക്ക് മാറിയപ്പോൾ അവൾ മാന്യമായി വസ്ത്രം ധരിക്കുകയും ഹിജാബ് ധരിക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അവൾ അവളുടെ രൂപം മാറ്റി പകരം അവളുടെ നീണ്ട മുടിയും തോളും കാണിക്കാൻ തുടങ്ങിയത്. ഈ മാറ്റങ്ങൾ തനിക് വേണ്ടി ആണെന്നും മറ്റാർക്കും വേണ്ടി അല്ലെന്നും ഷമീമ പറഞ്ഞു. “ഞാൻ ഒരു വർഷത്തിലേറെയായി ഹിജാബ് ധരിച്ചിട്ടില്ല. ഹിജാബിൽ എനിക്ക് വളരെ സങ്കോചം തോന്നി, ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നി. എനിക്കല്ലാതെ മറ്റാർക്കും വേണ്ടി ഞാൻ അത് ചെയ്യുന്നില്ല” ബീഗം കൂട്ടി ചേർത്തു

ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനം എടുത്ത ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത് “ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നത് തീരുമാനം ധാർമികമായും നിയമപരമായും തികച്ചും ശരിയാണ് എന്നായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close