NEWSWORLD

ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് കോടതികൾ വിധി പറയും; നിയമത്തിന് അംഗീകാരം നൽകി കെലന്തനിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ

മലേഷ്യ: മലേഷ്യയിലെ സംസ്ഥാനമായ കെലന്തനിൽ ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് കോടതികൾ വിധി പറയും. 2021 നവംബർ 1-ന് കെലന്തൻ ശരീയത്ത് ക്രിമിനൽ കോഡ് (I) എൻക്‌മെന്റ് പൂർണ്ണമായി പ്രാബല്യത്തിൽ വന്നതോടെ ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് കോടതികളാകും ശിക്ഷ വിധിക്കുക.

കെലന്തനിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ ആണ് ഈ നിയമത്തിന് അംഗീകാരം നൽകിയത്. ഇതേ തുടർന്ന് സംസ്ഥാനത്തെ നിയമങ്ങളിൽ മാറ്റം വന്നു. സംസ്ഥാനത്ത് മുൻപും പലതവണ ശരീയത്ത് നിയമപ്രകാരം നിരവധി പേരെ ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും നിയമ പ്രകാരം ആയിരുന്നില്ല. ഇപ്പോഴാണ് ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് കോടതികൾക്ക് വിധി പറയാം എന്ന തലത്തിലേക്ക് എത്തിയത്.

മലേഷ്യൻ ശരീയത്ത് കോടതികളിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ചില കേസുകളിൽ ഒന്നായിരുന്നു അബ്ദുൾ കഹാർ അഹ്മദ് എന്ന വ്യക്തിയുടേത്. ഇസ്‌ലാം മതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു അഹമ്മദിനെതിരെ ചുമത്തിയ കുറ്റം. കുറ്റം ശരിവെച്ച് അഹമ്മദിന് പത്ത് വർഷം തടവും ആറ് ചൂരൽ അടിയുമായിരുന്നു ശരീയത്ത് കോടതി വിധിച്ചത്.

സംസ്ഥാനത്തെ ശരീയത്ത് കോടതികൾക്ക് ഒരു പ്രത്യേക കുറ്റകൃത്യങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാനും വിധിക്കാനുമുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് യാക്കോബ് വ്യക്തമാക്കി. ഇവരുടെ പരിധിയിൽ വരുന്ന കേസുകൾക്ക് ജയിൽവാസം, ചൂരൽ അടി എന്നിവയായിരിക്കും ശിക്ഷ. മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കുക, റമദാൻ മാസത്തെ അനാദരിക്കുക എന്നിവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. ഇവയ്‌ക്കെല്ലാം ഒന്നുങ്കിൽ തടവറയോ അല്ലെങ്കിൽ ചാട്ടവാറടിയോ ആകും ശിക്ഷ.

അതേസമയം, മലേഷ്യയിലെ ചില ഗ്രൂപ്പുകൾ ഇതിനകം തന്നെ പുതിയ നിയമത്തിനെതിരെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നുകഴിഞ്ഞു. പുതിയ ശിക്ഷാവിധികൾ ഇസ്‌ലാമിനെ ഉൾക്കൊള്ളുന്നതിനു പകരം കൂടുതൽ അസഹിഷ്ണുത കാണിക്കുന്ന തരത്തിൽ ഉള്ളവയാണോയെന്ന് സ്ത്രീകളുടെ അവകാശ സംഘടനയായ സിസ്റ്റേഴ്‌സ് ഇൻ ഇസ്‌ലാം (എസ്‌ഐ‌എസ്) ഉൾപ്പെടെയുള്ള സംഘടനകൾ ചോദ്യം ചെയ്തു. വിമർശനാത്മക ചിന്തകളെയും ആവിഷ്‌കാരത്തെയും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ അടിച്ചമർത്തുകയും അതിരുകടന്നവരെ ശിക്ഷിക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ ഈ സംഭവവികാസങ്ങൾ അപകടകരവും അടിസ്ഥാനരഹിതവുമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close