INDIANEWS

തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി ; രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

ചണ്ഡിഗഡ് : തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് രണ്ടു യുവാക്കൾ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കർനാൽ ജില്ലയിലാണ് സംഭവം. പെൺകുട്ടി പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ വിഷം കഴിച്ചു ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയുടയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചതായും അതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ എന്ത് വിഷം കഴിച്ചാണ് മരിച്ചത് എന്ന് സ്ഥിരീകരിക്കാനും സാധിക്കുള്ളൂ എന്നും പോലീസ് പറഞ്ഞു.

തഖാന ഗ്രാമത്തിലെ പെൺകുട്ടി പോലീസ് ഹെല്പ് ലൈനിൽ വിളിച്ചു പീഡനത്തിനിരയായ വിവരം അറിയിക്കുകയായിരുന്നു. തന്നെ ഇരുവരും നിരന്തരം പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്ന് ഇരുവരെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം യുവാക്കൾ ഏറെ മാനസിക സംഘർഷത്തിലായിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്ത നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

എന്നാൽ ഇരുവരെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പെൺകുട്ടി പരാതി നൽകിയതെന്ന് ഇരുവരുടെയും ബന്ധുക്കൾ ആരോപിച്ചു. ഇരുവരും പാവങ്ങളായിരുന്നുവെന്നും ഇത്തരത്തിലൊരു കൃത്യം ചെയ്യില്ലെന്നും അവർ അവകാശപ്പെടുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇരുവരെയും വിളിപ്പിച്ചു പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് മൂന്ന് പോലീസുകാർക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close