Breaking NewsKERALANEWS

അരുണിനെ പ്രണയിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചുവെച്ച്; എല്ലാം അറിഞ്ഞതോടെ കാമുകൻ പ്രണയത്തിൽ നിന്നും പിൻമാറിയത് പകയായി; ആസിഡ് ആക്രമണം നടത്തിയത് കെട്ടിയില്ലെങ്കിൽ പണം നൽകണം എന്ന ഭീഷണിയും ഏൽക്കാതെ വന്നതോടെ; ആരുമറിയില്ലെന്ന് ഷീബ കരുതിയ ഫേസ്ബുക്ക് പ്രണയകഥ ഇങ്ങനെ

അടിമാലി: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഷീബ, അരുൺകുമാറിനെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ. തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യവേയാണ് ദേശസാൽകൃത ബാങ്കിലെ ഡ്രൈവറായ അരുണിനെ ഷീബ പരിചയപ്പെടുന്നത്. താൻ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചുവെച്ച ഇവർ അരുണുമായി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ, ഈ വിവരം പിന്നീട് മനസിലാക്കിയ അരുൺ പ്രണയബന്ധത്തിൽ നിന്നും പിൻമാറിയതോടെയാണ് ഷീബ തനിക്ക് പണം നൽകി പ്രശ്നം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണികൾ ഒന്നും നടക്കാതെ വന്നതോടെയാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്.

അതേസമയം, തനിക്കുനേരെ ഷീബയുടെ ഭാഗത്തുനിന്നും പ്രതികാര നീക്കം ഉണ്ടാവുമെന്ന് അരുൺകുമാർ മുൻകൂട്ടി കരുതിയിരുന്നെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഷീബയുമായി സംസാരിച്ചു തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ ഇയാൾ രഹസ്യമായി മൊബൈലിൽ പകർത്തിയിരുന്നെന്നാണ് സംശയമുയർന്നിട്ടുള്ളത്. ശബ്ദം ഇല്ലാതാക്കിയത് ഇവർ തമ്മിലുണ്ടായ സംസാരം പുറത്തു പോകാതിരിക്കാനാണെന്നാണ് പൊലീസ് അനുമാനം. അരുണിനോട് ഒറ്റയ്ക്ക് വരണമെന്നാണ് ഷീബ നിർദ്ദേശിച്ചിരുന്നത്. എന്നാൽ അരുൺ എത്തിയത് ഒരു ബന്ധുവിനും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു.

ഷീബയും അരുണും കണ്ടുമുട്ടുമ്പോൾ മുതൽ കൂടെ എത്തിയിരുന്നവർ ഇരുവരെയും കാണും വിധം പിൻതുടർന്നിരുന്നതായും സൂചനയുണ്ട്. ഒറ്റയ്ക്കാണ് എത്തിയതെന്ന് ഷീബയെ വിശ്വസിപ്പിക്കാൻ പുറത്ത് ബാഗും കൈയിൽ വെള്ളക്കുപ്പിയുമായി അരുൺ ഇവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ഈ മുന്നൊരുക്കങ്ങൾ അരുൺ ഷീബയെ ഭയപ്പെട്ടിരുന്നതിന് തെളിവാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതോടെ സംഭവത്തിനു പിന്നിൽ ദൂരൂഹതയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്കെത്തണമെന്നാണ് ഷീബ അരുണിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി.

ഷീബ സംഭവശേഷം മടങ്ങിയത് ഭർതൃവീട്ടിലേക്കാണ്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റ് ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞിരുന്നില്ല.

ഈ മാസം 16-ന് രാവിലെ 10.30 ഓടെ ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ചാണ് തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിച്ചത്. മുരിക്കാശേരി പൂമാകണ്ടം വെട്ടിമലയിൽ സന്തോഷി(36)ന്റെ ഭാര്യയാണ് 36 കാരിയായ ഷീബ.ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആസിഡ് മുഖത്തുവീണ അരുൺ കണ്ണിൽ കൈവച്ച് പള്ളിമുറ്റത്തുനിന്നും നടന്നകലുന്നതും അൽപ്പസമയത്തിന് ശേഷം അരുൺ പോയ ഭാഗത്തയ്ക്കുതന്നെ ഷീബ നടന്നുനീങ്ങുന്നതും 48 സെക്കന്റ് ദൈർഘ്യമുള്ള സിസി ടിവി ദൃശ്യത്തിൽ കാണാം.

ആദ്യം അങ്കമാലിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അരുണിനെ പ്രവേശിപ്പിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.ആസിഡ് ആക്രണത്തിൽ പരിക്കേറ്റ അരുണിനെ സമീപത്ത് മാറിനിന്നിരുന്ന ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരത്ത് ദേശസാൽകൃത ബാങ്കിലെ താൽകാലിക ഡ്രൈവറായി ജോലി നോക്കിവരികയായിരുന്ന അരുണും ഇവിടെ ഹോംനേഴ്സായി ജോലി നോക്കിവരുന്ന ഷീബയും വർഷങ്ങളായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തിരുന്നെന്നാണ് അടുപ്പക്കാർ പൊലീസുമായി പങ്കിട്ട വിവരം. ഷീബ വിവാഹിതയാണെന്ന് മനസ്സിലാക്കിതിനെത്തുടർന്ന് അരുൺ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നെന്നും ഇതാണ് ഇവർ തമ്മിലുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനപ്രശ്നമെന്നുമാണ് പൊലീസിന്റെ പ്രഥമീക നിഗമനം.

മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് ഷീബയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.രണ്ടുകുട്ടികളുടെ മാതാവായ ഷീബ വീട്ടിലെത്തിയാൽ ദിവസങ്ങൾക്കുള്ളിതന്നെ മടങ്ങുമായിരുന്നെന്നും ഭർത്തൃമാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ ഷീബ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടിലുണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. താൻ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയിലെ നേഴ്സായി ജോലിചെയ്യുന്നു എന്നാണ് ഷീബ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ ഇവർ ഹോംനേഴ്സായി പ്രവർത്തിച്ചുവരുന്നതായിട്ടാണ് പൊലീസിന് ലഭിച്ച വിവരം.

അരുണിന്റെ മുഖത്തേയ്ക്കൊഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു.പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റുന്നതായി കണ്ടെത്തിയിരുന്നു. തന്നെ വിവാഹം കഴിച്ചില്ലങ്കിൽ നഷ്ടപരിഹാരമെന്ന നിലയിൽ രണ്ടുലക്ഷത്തിൽപ്പരം രൂപ നൽകണമെന്ന് ഷീബ അരുണിനോട് ആവശ്യപ്പെട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close