Breaking NewsNEWSTrendingWORLD

40 ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ച് യുഎഇ; വിട പറഞ്ഞത് അറബ് എമിറേറ്റ്സിന് ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുത്ത ഭരണാധികാരി

ദുബായ്: പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ വിയോ​ഗത്തെ തുടർന്ന് 40 ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ച് യുഎഇ. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗൾഫ് മേഖലയുടെ പ്രാർഥനകൾ വിഫലമാക്കിയാണ് അദ്ദേഹം ഇന്ന് ലോകത്തോട് വിടപറഞ്ഞത്.

2004മുതൽ യു.എ.ഇ പ്രസിഡൻറായിരുന്ന അദ്ദേഹത്തിൻറെ മരണം വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫേഴ്​സ്​ മന്ത്രാലയം അറിയിച്ചത്​. 74 വയസായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിൻറെ ചെയർമാനുമായിരുന്നു. രാജ്യത്തിന് ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്‌യാൻ.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡൻറുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close