KERALANEWS

“കോഴക്കേസിൽ അന്വേഷണം നീട്ടികൊണ്ടുപോകുന്നത് ബിജെപിയെ അവഹേളിക്കാൻ”: ശോഭ സുരേന്ദ്രൻ

വയനാട്:ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ കോഴക്കേസിൽ പുകമറ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ബിജെപിയെ പൊതു സമൂഹത്തിൽ അവഹേളിക്കാൻ വേണ്ടി മാത്രമാണ്. പണമിടപാട് നടന്നിട്ടില്ലെന്ന സി കെ ജാനുവിന്റേയും സുരേന്ദ്രന്റെയും പ്രസ്താവനക്ക് അപ്പുറം ഒന്നും പറയാനില്ലെന്നും ശോഭ സുരേന്ദ്രൻ വയനാട് പറഞ്ഞു.

സി കെ ജാനുവിന് മൽസരിക്കാൻ രണ്ട് തവണകളായി മുപ്പത്തി അഞ്ച് ലക്ഷം രൂപ നൽകിയെന്ന പരാതിയിലാണ് കെ സുരേന്ദ്രന് എതിരെയുള്ള കേസ്.കേസ് ഇപ്പോൾ ജില്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആണ് അന്വേഷിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close