
വീട്ടിൽ കയറിയ കള്ളനെ 70 വയസുകാരി ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി. നെടുവരംകോട് തയ്യിൽ സാറാമ്മ വർഗീസിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അടുക്കള വാതിൽ വഴി കയറിയ കള്ളനെ ഇലക്ട്രിക് ബാറ്റ് വച്ചടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു.
നിലത്തു വീണ സുനിൽ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ നെടുവരംകോട് സ്വദേശി ഊരാളി സുനിൽ പിടിയിലായി. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.