KERALANEWSTop News

കോളേജിലെ പ്രവർത്തി ദിനങ്ങളിലും ഷൂട്ട് ; പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ എതിർപ്പുമായി വിദ്യാർത്ഥികളും അധ്യാപകരും

മൈസൂർ : പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തിൽ എതിർപ്പുമായി മൈസൂർ മഹാരാജ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. കോളേജ് പ്രവർത്തി ദിനങ്ങളിലും ഷൂട്ട് ചെയ്യുന്നതിനെതിരെയാണ് എതിർപ്പ്. സിനിമയിലെ കോടതി രം​ഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയുന്നത്. ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം ക്ലാസ് തടസപ്പെടുത്തി തുടർന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്.

മൈസൂർ സർവകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളജ്. വരുമാനം ലഭിക്കാനായി കോളജിൽ ചിത്രീകരണം നടത്താൻ സർവകലാശാല അനുമതി നൽകാറുണ്ട്. എന്നാൽ ക്ലാസ് ഉള്ള ദിവസങ്ങളിലും ചിത്രീകരണം നടത്താൻ അനുമതി നൽകിയ സർവകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താൻ എതിർപ്പില്ലെന്ന് അവർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close